ഫോമാ ഗ്ലോബൽ കൺവൻഷൻ സതേൺ റീജിയൻ  കിക്ക്‌ ഓഫ്  നടന്നു

fomaa-convention-kick-off
SHARE

ന്യൂയോർക്ക് ∙ സെപ്റ്റംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ  കാൻകൂനിൽ നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിന്റെ സതേൺ റീജിയൻ കിക്ക്‌ ഓഫ് നടത്തി. ഫോമയുടെ പ്രഥമ  പ്രസിഡന്റ് ആയിരുന്ന ശശിധരൻ നായർ അധ്യക്ഷനായിരുന്നു.

ഫോമാ നാഷനൽ കമ്മിറ്റി അംഗം  മാത്യുസ് മുണ്ടക്കൽ സ്വാഗത പ്രസംഗം നിർവഹിച്ചു. കൺവൻഷൻ കോ- ചെയർ തോമസ് ഓലിയാംകുന്നേൽ കൺവൻഷനെ കുറിച്ചും, കൺവൻഷൻ റജിസ്ട്രഷേൻ ചെയർ ജോയ് എൻ. സാമുവെൽ കൺവൻഷൻ റജിസ്ട്രഷേനെ കുറിച്ചും സംസാരിച്ചു. അനുമോദന പ്രസംഗം ബേബി മണക്കുന്നേലും  എസ്. കെ. ചെറിയാനും നിർവഹിച്ചു. ശശിധരൻ നായരിൽ നിന്ന്  ജോയ് എൻ. സാമുവെൽ  ആദ്യ ചെക്ക് വാങ്ങി റജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു . ഫോമാ സതേൺ റീജിയൻ വുമെൻസ് ഫോറം ചെയർപേഴ്സൺ ഷിബി എൻ. റോയ് നന്ദി പ്രസംഗം നടത്തി.

fomaa-convention-kick-off-2

അൻപതിലധികം ഫാമിലികൾ സതേൺ റീജിയനിൽ നിന്നും കൺവൻഷനിൽ പങ്കെടുക്കുമെന്ന് സതേൺ റീജിയൻ ആർ വി പി ഡോ. സാം ജോസഫും, മാത്യൂസ് മുണ്ടക്കലും അറിയിച്ചു.

fomaa-convention-kick-off-3

എല്ലാവരും എത്രയും പെട്ടെന്ന് കൺവൻഷന് റജിസ്റ്റർ ചെയ്യണമെന്ന്  ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA