‘ഓർമ’ ലോക മലയാളികളുടെ ആധുനിക ഐക്യവേദി: മന്ത്രി റോഷി അഗസ്റ്റിൻ

orma-1
SHARE

ഇലഞ്ഞി ∙ ലോക മലയാളികളുടെ ആധുനിക ഐക്യവേദിയായി ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷനൽ (ഓർമ ഇന്റർനാഷനൽ) വളരുന്നതിൽ ആഹ്ളാദമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 2022- 2023 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക്, ഓർമ ഇന്റർനാഷനലിന്റെ രക്ഷാധികാരികൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ ഭദ്ര ദീം കൊളുത്തി. ഓർമ (ഇന്റർനാഷനൽ) പ്രസിഡന്റ് ജോർജ് നടവയൽ അധ്യക്ഷനായിരുന്നു. ഡോ. അനൂപ് കെ.ജെ (പ്രിൻസിപ്പൽ, വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്), ഡോ. ജോൺ ഇരന്യാകുളത്തിൽ (പ്രിൻസിപ്പൽ, സെന്റ് ഫിലോമിനാസ് എച്ച് എസ് എസ്, ഇലഞ്ഞി), വിങ്ങ് കമാൻഡർ പ്രമോദ് നായർ,  എം.പി. ജോസഫ് (ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), എം.പി. ടോമി (ഇലഞ്ഞി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്),  പ്രൊഫ ഡോ. ഫ്രെഡ് മാത്യൂ (കോളജ് ഡീൻ),  ഓർമ പിആർഒ സജി വാക്കത്തിനാൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഓർമാ ഇന്റർനാഷനൽ ട്രസ്റ്റീ ബോർഡ് പ്രസിഡന്റും ലോക കേരളസഭാ സ്വാഗത സമിതി വൈസ് ചെയർമാനുമായ പ്രൊഫ. ഡോ. ജോർജ് അബ്രാഹം സ്വാഗതവും, ഓർമാ ഇന്റർനാഷനൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ നന്ദിയും പ്രകാശിപ്പിച്ചു.

orma-2

2009 ൽ ഫിലഡൽഫിയയിൽ ആരംഭിച്ച ഓർമ ഇന്റർനാഷനലിന്, ആഫ്രിക്ക ഒഴികെ എല്ലാ മലയാളി കുടിയേറ്റ രാജ്യങ്ങളിലും പ്രൊവിൻസുകളും ചാപ്റ്ററുകളും പ്രവൃത്തിക്കുന്നു. ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ജോർജ് ഓലിക്കൽ, സിബിച്ചൻ ചെമ്പ്ലായിൽ ടീമിന്റെ നേതൃത്വത്തിലാണ് ഓർമ ഇന്റർനാഷനൽ പ്രവർത്തനം ആരംഭിച്ചത്.

orma-3

2023 ഏപ്രിലിൽ ഈസ്റ്റർ, വിഷു, ഈദ് അൽ ഫിത്തർ പുണ്യ ദിനങ്ങളുമായി ബന്ധപ്പെട്ട്‌ വിനോദ യാത്രയും വിവിധ കലാ-നാടക-നൃത്ത- മത്സരസന്ധ്യകളും ബ്യൂട്ടി പേജന്റും ഉൾപ്പെടുത്തി പഞ്ചദിന രാജ്യാന്തര സമ്മേളനവും ഓർമ ഇന്റർനാഷനൽ ക്രമീകരിക്കുന്നു.

orma-4

ട്രഷറർ റോഷിൻ പ്ലാമൂട്ടിൽ (ഫിലഡൽഫിയ), വൈസ് പ്രസിഡന്റുമാരായ അല്ലി ജോസഫ് (ന്യൂജഴ്സി) , അനിയൻ മൂലയിൽ (ന്യൂയോർക്), ജോമോൻ ഇടയാടി (ടെക്സസ്), സെക്രട്ടറിമാരായ ജയിംസ് കരീക്കക്കുന്നേൽ (സൗദി അറേബ്യ), ജോർജ് ഫിലിപ് (കുവൈത്ത്), ബിബിൻ പള്ളിപ്പറമ്പിൽ (കാനഡ), ജോയിന്റ് ട്രഷറർ രാജൂ ജോൺ (കുവൈത്ത്), സജി സ്കറിയാ വള്ളോം തോട്ടത്തിൽ (പ്രസിഡന്റ്, കേരളാ ചാപ്റ്റർ), ഗീതു കാതറീൻ ജോൺസൺ (പ്രസിഡന്റ്, ശ്രീലങ്കാ പ്രൊവിൻസ്), പ്രോഗ്രാം കോർഡിനേറ്റർ കെൻ സോജൻ (ലണ്ടൻ), ഫിലിം മീഡിയാ ചെയർപേഴ്സൺ രാജ് മാത്യൂ (ഫ്ലോറിഡ), പൊളിറ്റിക്കൽ അവയർനെസ്സ് ചെയർപേഴ്സൺ  റെജിമോൻ കുര്യാക്കോസ് (പാലാ), മീഡിയാ ചെയർപേഴ്സൺ ബാബൂ കുറ്റ്യാത്ത് (നോർത്ത് കരോളിന), ചീഫ് അക്കൗണ്ടന്റ് സാബൂ ജോൺ (കലിഫോർണിയ), അക്കൗണ്ടന്റ് സജീവ് മുല്ലക്കുന്നേൽ (കുവൈത്ത്), ഓഡിറ്റർ മൈക്കിൾ എബ്രാഹം (ഫ്ലോറിഡ), വുമൻസ് ഫോറം ചെയർ പേഴ്സൺ ഡോ. ജൂലിയാ ജോയ് (ലണ്ടൻ), വിമൻസ് ഫോറം വൈസ് ചെയർ പേഴ്സൺ അനിറ്റ് ജോസ്, വുമൻസ് ഫോറം സെക്രട്ടറി സ്നേഹാ രാജൻ (ഫ്ലോറിഡ), വുമൻസ് ഫോറം ജോയിന്റ് സെക്രട്ടറി ക്രിസ്റ്റീനാ ജെയിംസ് (കാനഡ),  കെവിൻ ഷാജി, അബുദാബി (യൂത്ത് ഫോറം ചെയർമാൻ), കെൻ സോജൻ, ലണ്ടൻ (വൈസ് ചെയർമാൻ) നവീൻ ഷാജി, ദുബായ് (സെക്രട്ടറി) അമിതാ തങ്കച്ചൻ, കാനഡ, (ജോയിന്റ് സെക്രട്ടറി), അലക്സ് ജോസ് വർഗീസ് , കാനഡ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഓൺലൈൻ സംവിധനത്തിലൂടെ ഓർമാ ഇന്റർനാഷനൽ പ്രവർത്തനോദ്ഘാടനത്തിന് ആശംസകൾ അർപ്പിച്ചു.

2-Inauguration-Speech-Minister-orma
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA