ADVERTISEMENT

ഹൂസ്റ്റൺ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃത്വത്തിൽ നടന്ന ഇരുപത്തിയൊന്നാമത് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ സിറോ മലബാർ ടീം ജേതാക്കളായി.  ജൂൺ 11, 12 തീയതികളിൽ ഹൂസ്റ്റൺ ട്രിനിറ്റി സെന്ററിൽ വച്ച് നടന്ന ബാസ്ക്കറ്റ്ബോൾ മാമാങ്കത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു. ഉദ്ഘാടനം മാഗ് പ്രസിഡൻറ് അനിൽകുമാർ ആറന്മുള നിർവഹിച്ചു. മാഗ് കമ്മിറ്റിയംഗം ആൻഡ്രൂസ് ജേക്കബ് സ്വാഗതം അറിയിച്ചു.  

magh-basketball-tournament-2

സെമിയിൽ സ്ക്വാഡ് 7 ടീമിനെ ഒരു പോയിൻ്റിന് അട്ടിമറിച്ച് ഐപിസി ഹെബ്രോൺ ടീം (61-60) ഫൈനലിൽ ഇടം തേടിയപ്പോൾ, രണ്ടാം സെമിയിൽ സിറോ മലബാർ  ടീം ഹൂസ്റ്റൺ ഹീറ്റിനെ പരാജയപ്പെടുത്തി ഫൈനലിൽ എത്തുകയായിരുന്നു.  ഫൈനൽ മത്സരത്തിൽ  അവസാന മിനിറ്റുകളിൽ ലീഡുകൾ മാറി മറിഞ്ഞുവെങ്കിലും സിറോ മലബാർ ടീം അവസാനം ഇ.വി.ജോൺ മെമ്മോറിയൽ എവറോളിങ് ട്രോഫിയിൽ മുത്തമിട്ടു (67-64).  റണ്ണേഴ്സപ്പിനുള്ള അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ എവറോളിങ് ട്രോഫി ഐപിസി ടീം കരസ്ഥമാക്കി. ടൂർണമെന്റിലെ ബെസ്റ്റ് പ്ലേയർ ആയി ജൂബിൻ അലക്സാണ്ടർ (സിറോ മലബാർ) റൈസിങ് പ്ലേയർ ആയി ഫെൽമിൻ ജോസഫ് (ഐ പി സി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  

magh-basketball-tournament-3

 

magh-basketball-tournament-5

16 പേർ പങ്കെടുത്ത 3 പോയിന്റ് ഷൂട്ടിങ് മത്സരത്തിൽ സിറോ മലബാർ ടീമിലെ ലാൻസ് പ്രിൻസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സ്ക്വാഡ് സെവൻ ടീമിലെ നെയ്തൻ സാവിയോ രണ്ടാം സ്ഥാനം നേടി. 3 പോയിന്റ് ഷൂട്ടിങ് വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു. ഹൂസ്റ്റണിലെ മലയാളി  ബാസ്ക്കറ്റ്ബോൾ രംഗത്ത് വർഷങ്ങളായി നിറഞ്ഞു നിന്ന ജെയ്സൺ ജോസഫ് (സെന്റ്  ഗ്രിഗോറിയോസ്), ലാൻസ് പ്രിൻസ് (സിറോ മലബാർ), ജസ്റ്റിൻ ജോൺ (ട്രിനിറ്റി മാർത്തോമാ), സ്റ്റീവ് ഇലഞ്ഞിക്കൽ (സിറോ മലബാർ) എന്നിവർക്ക് മാഗ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. 

ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി മാഗ് സ്പോർട്സ് കോഓർഡിനേറ്റർ വിനോദ് ചെറിയാൻ റാന്നിയും റജി കോട്ടയവും നേതൃത്വം നൽകി.  

magh-basketball-tournament-4

ടൂർണമെന്റ് മെഗാ സ്പോൺസർ ഹൂസ്റ്റണിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ജോബിൻ പ്രിയൻ ഗ്രൂപ്പ് ആയിരുന്നൂ.  തോമസ് (വീഡൺ റൂഫിങ്), റെജി കുര്യൻ (ഇൻറർനാഷണൽ സ്റ്റാൻഡേർഡ് വാൽവ്), ബോബി കണ്ടത്തിൽ (സിവിക്ക് ലിക്ക്വർ), ജോണി ജേക്കബ് ആൻഡ് ഫാമിലി, അലക്സ് മാത്യൂ (സോവേഴ്സ് ഹാർവെസ്റ്റ് ചർച്ച്) എന്നിവരായിരുന്നു മറ്റ് സ്പോൺസർമാർ.

സമാപന ചടങ്ങിൽ മാഗ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, മാഗ് മുൻ പ്രസിഡന്റ് സുരേന്ദ്രൻ പട്ടേൽ, മാഗ് സെക്രട്ടറി രാജേഷ് വർഗീസ്, മാഗ് ട്രഷറർ ജിനു തോമസ്, ജോയിൻ ട്രഷറർ ജോസ് ജോൺ, ജീമോൻ റാന്നി എന്നിവരുടെ സാന്നിധ്യത്തിൽ മെഗാ സ്പോൺസർ ആയ ജോബിൻ, പ്രിയൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ട്രോഫിയും ക്യാഷ് അവാർഡും സിറോ മലബാർ ടീമിന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പിനുള്ള അക്ബർ ട്രാവൽസ് എവറോളിങ് ട്രോഫി മാഗ് പ്രസിഡന്റ് അനിൽകുമാർ ആറന്മുളയിൽ നിന്നും ഐപിസി ഹെബ്രോൺ  ടീം ഏറ്റുവാങ്ങി.  മാഗ് ട്രഷറർ ജിനു തോമസ് നന്ദി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com