ഹൂസ്റ്റൺ ∙ 2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കുന്നില്ലെന്ന് ടെക്സസ് റിപ്പബ്ലിക്കൻ സംസ്ഥാന കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു. ഈ വിഷയത്തിൽ ട്രംപ് സ്വീകരിച്ച തീരുമാനത്തിനു പൂർണ പിന്തുണ നൽകുന്നതായി പ്രമേയത്തിൽ പറയുന്നു. ശബ്ദ വോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.
പ്രമേയത്തിന്റെ കരടു രേഖ തയാറാക്കുന്നതിന് നേതൃത്വം നൽകിയ പ്ലാറ്റ്ഫോം കമ്മിറ്റി അംഗം ബ്രയാൻ ബോഡിൻ ജനുവരി 6 ലെ ക്യാപ്പിറ്റോള്‍ കലാപത്തിൽ പങ്കെടുത്തവരുടെ ഭരണഘടനാ, മൗലീകാവകാശങ്ങൾ ലംഘിക്കപ്പെട്ടതായും രേഖപ്പെടുത്തി. ട്രംപിന് ശക്തമായ പിന്തുണ നൽകുന്ന ടെക്സസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ സമ്മേളനത്തിൽ ഇങ്ങനെയൊരു പ്രമേയം കൊണ്ടുവന്നതിൽ അതിശയോക്തിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
English Summary :Texas GOP adopts resolution rejecting 2020 election results