ചെന്നിത്തലയ്ക്ക് സ്വീകരണവും ഒഐസിസി യുസ്എ സതേൺ റീജിയൻ ഉദ്ഘാടനവും

ramesh-chennithala-4
രമേശ് ചെന്നിത്തല
SHARE

ഗാർലന്റ് (ഡാലസ്) ∙ കെപിസിസി മുൻ പ്രസിഡന്റും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല എംഎൽഎയ്ക്ക് ഡാലസിൽ സ്വീകരണം നൽകുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തിൽ ഒഐസിസി യുഎസ്‌എ സതേൺ റീജിയണിന്റെ പ്രവർത്തനോത്ഘാടനവും നടക്കും.

ജൂൺ 26ന് വൈകിട്ട് നാലിന് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ടു ആശയ വിനിമയം നടത്തുക. കേരളത്തിൽ ഈയിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തെ വിലയിരുത്തുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുമെന്ന് നേതാക്കൾ അറിയിച്ചു.  

ഒഐസിസി യുഎസ്എ ചെയർമാൻ ജയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത്, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ തുടങ്ങിയ ദേശീയ നേതാക്കളും ടെക്സസിന്റെയും സതേൺ റീജിയന്റെയും വിവിധ ഭാഗങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.    

സമ്മേളനം വിജയമാക്കുന്നതിന് ഏവരുടേയും സാന്നിധ്യ സഹകരണം സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റോയ് കൊടുവത്ത് - 972 569 7165, സജിജോർജ്- 214 714 0838, പ്രദീപ് നാഗനൂലിൽ - 469 449 1905, തോമസ് രാജൻ - 214 287 3035.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA