ബാൾട്ടിമോർ ∙ റാവൻസ് ഒട്ട് സൈഡ് ലയ്ൻ ബാക്കർ ജെയ്‌ലൻ ഫെർഗുസൻ(26) അന്തരിച്ചു. ജൂൺ 23 ബുധനാഴ്ചയാണു ജയ്‌ലന്റെ മരണം റാവൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.ഹാർവുഡ് ഇൽ ചെസ്റ്റർ അവന്യുവിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ജെയ്‍ലന്റെ മരണത്തിൽ ദുരൂഹതയൊന്നും ഇല്ലെന്നും ഓവർ ഡോസായിരിക്കാം മരണ കാരണമെന്നും ബാൾട്ടിമോർ പൊലീസ് അറിയിച്ചു. മെഡിക്കൽ എക്സാമിനർ മരണ കാരണം ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. അമേരിക്കൻ ഫുട്ബോളിലെ ഉദിച്ചുയർന്നുകൊണ്ടിരുന്ന താരമായിരുന്നു. മൂന്നു മക്കളുടെ പിതാവായിരുന്നു ജയ്‍ലൻ.

ബുധനാഴ്ച ഉച്ചയോടെ തന്നെ റാവൻസിലെ കളിക്കാർ ഉൾപ്പെടെ നിരവധി പേർ അന്ത്യമാഭിവാദ്യം അർപ്പിക്കാൻ എത്തിയിരുന്നു. 1995 ഡിസംബർ 14 ന് ലൂസിയാനയിലായിരുന്നു ജനനം. വെസ്റ്റ് ഫെലിസിയാന ഹൈസ്കൂൾ, ലൂസിയാന ടെക് എന്നിവിടങ്ങളിൽ നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കി.
ബാൾറ്റിമോർ റാവൻസിൽ 2019 മുതൽ 2021 വരെ അംഗമായിരുന്നു.ഒരു മകനും രണ്ടു പെൺമക്കളും ഭാര്യ ഡോണി സ്മിത്തും ഉൾപ്പെടുന്നതാണു കുടുംബം. എൻഎഫ്എല്ലിലെ മറ്റൊരു പ്രമുഖ കളിക്കാരൻ ഡ്വയൻ ഹാസ്കിൻസ്(24) ഏപ്രിൽ മാസവും മാറിയോൺ ബാർബർ (38) ജൂണിലും, ജെഫ് ഗ്ലാഡിനി (25) മേയ് മാസവും അന്തരിച്ചിരുന്നു.
English Summary : Baltimore Ravens LB Jaylon Ferguson dies at age 26