ഗൺ കൺട്രോൾ ബിൽ ആദ്യ കടമ്പ പിന്നിട്ടു; സെനറ്റിന്റെ അംഗീകാരം

guns-bill
SHARE

വാഷിങ്ടൻ ഡിസി ∙ അമേരിക്കയിൽ മാസ് ഷൂട്ടിങ് വർധിച്ചു വരുന്ന സാഹചര്യത്തിൽ തോക്ക് വിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യത്തിനു യുഎസ് സെനറ്റിൽ അംഗീകാരം. ചൊവ്വാഴ്ച അവതരിപ്പിച്ച ഗൺ കൺട്രോൾ ബിൽ ഇരുപാർട്ടികളുടേയും സഹകരണത്തോടെയാണു പാസ്സാക്കിയത്.

ഇരുപാർട്ടികൾക്കും 50–50 കക്ഷി നിലയിൽ നിന്നും വ്യത്യസ്തമായി ഡമോക്രറ്റിക് പാർട്ടിയുടെ 50 അംഗങ്ങൾക്കൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ 14 അംഗങ്ങൾ അനുകൂലിച്ചു വോട്ടു ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭാഗത്തു നിന്നും ജോൺ കോന്നന്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചത്.

ബൈഡൻ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതുപോലെ ഗൺ വാങ്ങുന്നതിനുള്ള പ്രായ പരിധി 21 ആക്കമമെന്നതും, മാരക പ്രഹരശേഷിയുടെ തോക്കുകളുടെ വില്പന ഒഴിവാക്കണമെന്നതും ബില്ലിലില്ല. മറിച്ചു 21 വയസ്സിനു താഴെ തോക്കുവാങ്ങുന്നവരുടെ ബാക്ക് ഗ്രൗണ്ട് ചെക്ക് നടത്തണമെന്ന നിർദേശവും മാനസിക അസ്വാസ്ഥ്യമുള്ളവരിൽ നിന്നും സമൂഹത്തിനു ഭീഷിണിയുതിർത്തുന്നവരിൽ നിന്നും തോക്കുകൾ പിടിച്ചുവാങ്ങുന്നതിനുള്ള  വ്യവസ്ഥകൾ മാത്രമാണ് ബില്ലിലുള്ളത്.

വീണ്ടും ഈ ബിൽ വെള്ളിയാഴ്ച വോട്ടെടുപ്പിനു വരും. 

അതിനുശേഷം യുഎസ് ഹൗസ് ബിൽ പാസ്സാക്കേണ്ടതുണ്ട്. 1994 നു ശേഷമാണ് ഇത്രയും കർശനമായ നിയമനിർമാണം നടപ്പാക്കുന്നത്. നിലവിലുള്ള തോക്ക് ഉടമസ്ഥർക്ക് ഈ നിയമം മൂലം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകയില്ലെന്നും ബിൽ  ഉറപ്പുനൽകുന്നു.

English Summary Bipartisan Gun Bill Clears Initial Vote in Senate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS