2024 ജിഒപി പ്രൈമറി സർവ്വേ – ട്രംപിനേക്കാൾ ഫ്ലോറിഡാ ഗവർണർക്കു മുൻതൂക്കം

donald-trump-ron-desantis-split-super
SHARE

ന്യൂഹാംപ്ഷെയർ ∙ 2024 ൽ നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇഷ്ടപ്പെടുന്നതു ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസിനെയാണ് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയർ സർവെയിൽ ചൂണ്ടിക്കാണിക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേർ ഫ്ലോറിഡായിലെ ഗവർണർ റോൺ ഡിസാന്റിസിനെ പിന്തുണച്ചപ്പോൾ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികൾക്കു നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രേനൈറ്റ് സംസ്ഥാനമെന്നറിയപ്പെടുന്ന ന്യുഹാംഷെയറിലാണ് ആദ്യ പൊതു ജനസർവ്വെ സംഘടിപ്പിച്ചതെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

gop-poll

മുൻ വൈസ് പ്രസിഡന്റിനെ പിന്തുണച്ചത് 9% പേർ മാത്രമാണ്. മുൻ സൗത്ത് കാരലൈന ഗവർണറും യുഎൻ അംബാസഡറുമായിരുന്ന നിക്കി ഹേലിക്ക് 6% മാത്രമാണു ലഭിച്ചത്. റിപ്പബ്ലിക്കൻ വോട്ടർമാരിൽ ഡിസാന്റിസിനുള്ള പിന്തുണ വർദ്ധിച്ചുവരുന്നതായിട്ടാണ് ഈയ്യിടെ നടന്ന അഭിപ്രായ സർവ്വേകൾ നൽകുന്ന സൂചന.

2024 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി ഫ്ലോറിഡാ ഗവർണർ വരുമെന്നതു  ഇപ്പോൾ പ്രവചിക്കാനാവില്ല. ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ ജനതയുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ട്രംപിനെ ഒരു തവണ കൂടി അവസരം ലഭിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA