ഗ്യാസ് വില കുതിച്ചുയരുന്നു; മൂന്നു മാസത്തേക്ക് ഫെഡറൽ ടാക്സിന് അവധി നൽകണമെന്നു ബൈഡൻ

joe-biden-gas-prices
SHARE

വാഷിങ്ടൻ ഡിസി ∙ അമേരിക്കയിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ഗ്യാസ് വില ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിൽ അല്പമെങ്കിലും ആശ്വാസം നൽകുന്നതിന് അടുത്ത മൂന്നു മാസത്തേക്കു ഫെഡറൽ ടാക്സിനു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പ്രസിഡന്റ് ബൈഡൻ കോൺഗ്രസിനെ സമീപിച്ചു.ബുധനാഴ്ചയാണ് ബൈഡൻ സെപ്റ്റംബർ വരെ ഫെഡറൽ ടാക്സ് ഒഴിവാക്കണമെന്നു കോൺഗ്രസിനോടു ആവശ്യപ്പെട്ടത്.

ഗ്യാസൊലിനു ഗ്യാലന് 18 സെന്റും ഡീസലിന് 24 സെന്റുമാണു ഫെഡറൽ ടാക്സ് ഈടാക്കുന്നത്.സംസ്ഥാന ടാക്സും, ഓയിൽ കമ്പനികളുടെ ടാക്സും ഇതോടൊപ്പം ഒഴിവാക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഗ്യാസ് വില കൂടിയതിനു റഷ്യൻ ഉക്രെയ്ൻ യുദ്ധത്തെയാണ് കുറ്റപ്പെടുത്തുന്നതെങ്കിലും സംസ്ഥാനങ്ങൾക്കും ഓയിൽ കമ്പനികൾക്കും ഇതിൽ പങ്കുണ്ടെന്നു ബൈഡൻ പറഞ്ഞു.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ കുറവു അനുഭവപ്പെട്ടിട്ടും ഗ്യാസിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനേയും ബൈഡൻ വിമർശിച്ചു. ഒരു ഗ്യാലൻ ഗ്യാസിനു നാഷനൽ ആവറേജ് 5 ഡോളറാണ്. ഈ വർഷാരംഭത്തിനു മുമ്പു അമേരിക്കയിലെ ഏറ്റവും ഉയർന്ന ശരാശരി ഗ്യാസ് വില 4.14 ഡോളറായിരുന്നു. 2008 ജൂലൈ മാസമാണ് ഇത്രയും ഉയർന്ന ഗ്യാസ് വില രേഖപ്പെടുത്തിയത്.

ഗ്യാസ് വില ഉയരുന്നതു നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുമെന്നതിനാലാണു ബൈഡൻ ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേർന്നതെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA