ഐഒസി ഷിക്കാഗോ ഘടകത്തിന്റെപ്രവർത്തനോദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിച്ചു

ioc-chicago-inauguration
SHARE

ഷിക്കാഗോ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്, ഷിക്കാഗോ കേരള ഘടകത്തിന്റെ പ്രവർത്തനോദ്ഘാടനം രമേശ് ചെന്നിത്തല നിർവഹിച്ചു. സന്തോഷ് നായരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.

ജെസി റിൻസിയുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സന്തോഷ് നായർ പറഞ്ഞു. രാഹുൽഗാന്ധിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇഡി വേട്ടയാടുകയാണെന്ന് രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ioc-chicago-inauguration-2

ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റ് ലീലാ മാരേട്ട് സന്നിഹിതയായിരുന്നു. കേരളാ ഘടകം ഷിക്കാഗോയ്ക്ക് എല്ലാവിധ ആശംസകളും അവർ അർപ്പിച്ചു. ചെയർമാൻ തോമസ് മാത്യു ആശംസാ പ്രസംഗത്തിൽ അമേരിക്കയിലുള്ള കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചു പോകേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് പ്രത്യേകം ഓർമിപ്പിച്ചു.

കൂടാതെ ഷിക്കാഗോ ഘടകം ചെയർമാൻ ജോർജ് പണിക്കർ, മുൻ പ്രസിഡന്റ് തമ്പി മാത്യു, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോസി കുരിശുങ്കൽ, വൈസ ്പ്രസിഡന്റ് അച്ചൻ കുഞ്ഞ്, സണ്ണി വള്ളിക്കളം, ടോമി അമ്പനാട്ട്, ആന്റോ കവലയ്ക്കൽ (ട്രഷറാർ), സ്റ്റീഫൻ കിഴക്കേക്കുറ്റ്, സിബി മാത്യു, തോമസ് പൂതക്കരി, പ്രവീൺ തോമസ്, നീതു തമ്പി, വിജയൻ, ജോസ് കല്ലിടുക്കിൽ, ജോഷി വള്ളിക്കളം തുടങ്ങിയവർ ആശംസകള്‍ അർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ജോസ് തോമസ് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ സതീശൻ നായർ എംസി ആയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA