ADVERTISEMENT

ഫിലഡല്‍ഫിയ∙ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ വര്‍ഷങ്ങളായുള്ള ദുര്‍മോഹത്തിന്‍റെ തുടക്കമായി ഫെബ്രുവരി 22ന് അയല്‍ രാജ്യമായ യുക്രെയ്ന്‍റെ മേല്‍ സത്യമോ അസത്യമോ ആയ ആരോപണങ്ങള്‍ ഉന്നയിച്ചു യുദ്ധം പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഫെബ്രുവരി 23ന് ശക്തമായ മുന്നറിയിപ്പോ ഭീഷണിയോ ചെയ്യാതെ സൗമ്യമായി ആക്രമണം ഉടനെ അവസാനിപ്പിക്കണമെന്നും യുദ്ധത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ഭീകരമായിരിക്കുമെന്നും പരസ്യമായും ഡിപ്ലോമാറ്റിക്ക് ചാനലില്‍കൂടിയും ആവശ്യപ്പെട്ടെങ്കിലും ആക്രമണം ശമനമില്ലാതെ തുടരുന്നു. യുക്രെയ്ന്‍  കയ്യേറ്റത്തെ അമേരിക്ക പരസ്യമായി പ്രതിരോധിക്കുമെന്നുള്ള ശക്തമായ ഭീഷണിയോടുള്ള പ്രഖ്യാപനം ഉണ്ടായിരുന്നെങ്കില്‍ റഷ്യന്‍ സൈന്യത്തെ പുടിന്‍ പിന്‍വലിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു.

അമേരിക്കയോ നോര്‍ത്ത് അറ്റ്ലാന്‍റിക്ക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ)നോ ഇടപെട്ടാല്‍ യുക്രൈന്‍റെമേല്‍ ന്യൂക്ലിയര്‍ ബട്ടന്‍ അമര്‍ത്തുവാനുള്ള സാദ്ധ്യതകള്‍ ഉള്ളതായി പുടിന്‍റെ ഫോറിന്‍ പോളിസി അഡ്വൈസര്‍മാര്‍ സംശയിക്കുന്നതായി മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ലോ പ്രഫ. അലക്സാണ്ടര്‍ ഫിന്നേഗന്‍ വെളിപ്പെടുത്തി.

soldier-russia
സഹസൈനികരുടെ ദാരുണ മരണത്തില്‍ വിലപിക്കുന്ന യുക്രെനിയന്‍ യോദ്ധാക്കള്‍

ആക്രമണം ആരംഭിച്ചു ഒരുമാസം കഴിഞ്ഞു റഷ്യന്‍ പ്രതിരോധ മന്ത്രാലയം മാര്‍ച്ച് മാസം 25ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ 1351 റഷ്യന്‍ സൈനികര്‍ മരിച്ചതായും 3823 സൈനികര്‍ മുറിവേറ്റതായും 14,000ത്തിലധികം യുക്രൈന്‍ പട്ടാളക്കാര്‍ മരിച്ചതായും പറയുന്നു. യുക്രൈന്‍റെ തലസ്ഥാനമായ കീവ് ആക്രമിച്ചു കയ്യടക്കുവാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കിഴക്കന്‍ പ്രദേശങ്ങളില്‍ നടത്തിയ റഷ്യന്‍ ആക്രമണത്തില്‍ ഇരുരാജ്യങ്ങളിലേയും സേനകളുടെയും സിവിലിയന്‍സിന്‍റെയും കൃത്യമായ മരണനിരക്ക് വെളിപ്പെടുത്തുവാന്‍ താമസം നേരിടുന്നതില്‍ മാധ്യമങ്ങളും ലോകരാഷ്ട്രങ്ങളും പരിഭവിക്കുന്നുണ്ട്. ശക്തമായ യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന യുക്രൈന് സന്ധിസംഭാഷണത്തിനോ വെടിനിറുത്തലിനോ ആയ പ്രവണതകള്‍ കാര്യമായി കാണുന്നില്ല.

ലോകത്തിലെ രണ്ടാം ശക്തിയായ റഷ്യയോട് പടവെട്ടി സുദീര്‍ഘമായ കാലഘട്ടം കഴിയാമെന്നുള്ള യുക്രൈന്‍റെ ആവേശം അനുകരണീയമായി അനുഭവപ്പെടുന്നില്ല. 44 വയസ്സുള്ള യുവ പ്രസിഡന്‍റ് വോളാഡിമര്‍ സെലെന്‍സ്കിയുടെ നേതൃത്വവും ധീരതയും സ്വരാജ്യ സ്നേഹവും അഭിനന്ദനീയമാണെങ്കിലും  യുക്രൈന്‍റെ സുദീര്‍ഘമായ സുരക്ഷിതത്വത്തിനുവേണ്ടി നാറ്റോയിലോ യൂറോപ്യന്‍ യൂണിയനിലോ ആക്റ്റീവായ അംഗത്വം സ്ഥാപിതമായി നിറുത്താമായിരുന്നു. അപൂര്‍വ്വം ചില രാജ്യങ്ങള്‍ ലളിതമായ ആയുധ സഹായം മാത്രം ചെയ്യുന്നു. ഇന്‍ഡ്യയടക്കം അനേകം രാജ്യങ്ങള്‍ കണ്ണീര്‍ കണങ്ങള്‍ വീഴ്ത്തി സഹതാപ സന്ദേശങ്ങള്‍ അയയ്ക്കുന്നുണ്ട്.

യുക്രൈന്‍റെ 2008-ന്‍റെ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നാറ്റോ അംഗത്വ ചിന്താഗതി മരവിപ്പിച്ചശേഷം ചേരിചേരാനയത്തില്‍ നിലകൊണ്ടു. റഷ്യന്‍ ചരിത്രത്തില്‍ 13-ാം നൂറ്റാണ്ടിലെ മന്‍ഗോള്‍സ് ആക്രമണവും 1812-ലെ നെപ്പോളിയനുമായുള്ള യുദ്ധവും 1941-ലെ രണ്ടാം ലോകമഹായുദ്ധത്തില്‍ അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ കയ്യേറ്റവും ഒഴികെ സൈനീക ഭീഷണിയോ ആക്രമണമോ നടത്തിയതായ രേഖകള്‍ ഇല്ലാത്തതിനാലും മുന്‍ റഷ്യന്‍ നേതാക്കളില്‍നിന്നും യുക്രൈനുമേല്‍ സമാധാന സമീപനമായതിനാലും യുദ്ധസന്നാഹങ്ങള്‍ കാര്യമായി കരുതിയിരുന്നില്ല.

യൂറോപ്പിലെ വെറും 26.38 ലക്ഷം ജനങ്ങളുള്ള  നാറ്റോ മെമ്പറും ദരിദ്ര രാജ്യവുമായ മാള്‍ഡോവയെ റഷ്യ ആക്രമിച്ചാല്‍ മൂന്നാം ലോകമഹായുദ്ധത്തിന്‍റെ തുടക്കത്തിനുള്ള സാധ്യതകള്‍ വർധിക്കുകയാണ്. മാള്‍ഡോവിയന്‍ പ്രധാനമന്ത്രിയും പ്രസിഡന്‍റും അടക്കം പകുതിയിലധികം മാള്‍ഡോവിയന്‍ റുമാനിയന്‍ പൗരന്മാരാണ്. റുമാനിയന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 5-ന്‍ പ്രകാരം സ്വന്തം പൗരന്മാര്‍ കൊല്ലപ്പെട്ടാല്‍ നാറ്റോയും യൂറോപ്യന്‍ യൂണിയനും തീര്‍ച്ചയായും ഇടപ്പെട്ടു റഷ്യന്‍ സൈന്യവുമായി യുദ്ധമാരംഭിയ്ക്കും. റഷ്യയെ രണ്ടാം ലോകമഹാശക്തിയായി ഇന്‍ഡ്യന്‍ ജനത വീക്ഷിക്കുന്നത് ഒരു പരിധിവരെ സത്യമെങ്കിലും യൂറോപ്യന്‍ മേഖലയില്‍ യൂറോപ്യന്‍ യൂണിയനോടും നാറ്റോ ഫോഴ്സിനോടും നേരിട്ടു വിജയിക്കുക സുതാര്യമായി തോന്നുന്നില്ല. 

റഷ്യന്‍ ആധിപത്യം സ്ഥാപിക്കുവാന്‍വേണ്ടി യുക്രൈന്‍ ജനതയ്ക്ക് റഷ്യന്‍ പാസ്പോര്‍ട്ട് കൊടുക്കുവാന്‍ തുടങ്ങിയതായി എ. പി. റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ആക്രമണം പരാജയപെടുന്നയുടനെതന്നെ യുക്രൈനും മാള്‍ഡോവയും റഷ്യന്‍ സൈന്യം ആക്രമിച്ചു കയ്യടക്കിയ സ്ഥലത്തേയ്ക്കുള്ള ഗതാഗതം നിരോധിച്ചു സ്വതന്ത്ര മേഖലകളില്‍വീണ്ടും ജനായത്ത ഭരണം ആരംഭിയ്ക്കണമെന്ന ആഗ്രഹം യൂറോപ്യന്‍ ജനതയില്‍ ശക്തമായി ഉള്ളതായും എ.പി. വെളിപ്പെടുത്തി.

റഷ്യന്‍ ആക്രമണത്തില്‍ അനുദിനം 60 മുതല്‍ 100 വരെ യുക്രൈന്‍ സൈനികര്‍ ദാരുണമായി കൊല്ലപ്പെടുന്നതായി എ.പി. റിപ്പോര്‍ട്ടു ചെയ്യുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്നും 144 കിലോമീറ്റര്‍ ദൂരത്തായുള്ള സിറ്റോമിര്‍ മിലിട്ടറി സെമിത്തേരിയില്‍മാത്രം പ്രതിദിനം 40-ലധികം ശവങ്ങള്‍ മറവു ചെയ്യുന്നു. സ്വയംപര്യാപ്തതയ്ക്കും സുരക്ഷിതത്വത്തിലും സമാധാനത്തിലും കഴിഞ്ഞുകൂടിയ യുക്രൈനില്‍ റഷ്യയുടെ ആക്രമണത്തിലൂടെ ഉണ്ടായ വ്യതിയാനങ്ങള്‍ അത്ഭുതമായി അറിയപ്പെടുന്നു.

മേയ് മാസാന്ത്യത്തില്‍ റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രാമോയിച്ചും യുക്രെയ്ന്‍ സമാധാന സന്ധിസന്ദേശകരും കീവ് സന്ദര്‍ശനത്തിനു ശേഷം വിഷബാധ ഏറ്റതായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി യുഎസിലെ ഡാലസ് സ്വദേശി ട്രയല്‍ ആന്‍റ് അപ്പിലേറ്റ് കൗണ്‍സിലര്‍ ബ്രന്‍റ് കൂപ്പര്‍ തന്‍റെ വാട്ട്സാപ്പിലൂടെ വെളിപ്പെടുത്തി. റഷ്യന്‍ യുക്രെയ്ന്‍ സംഘടനത്തിന്‍റെ പര്യവസാനം ആഗ്രഹിക്കാതെ സന്ധിസംഭാഷണത്തെ അട്ടിമറിക്കാന്‍ റഷ്യന്‍ സ്വാർഥബുദ്ധിക്കാരും ദുരഭിമാനികളും കഠിനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും റഷ്യന്‍ എക്കണോമി തകരുന്നതായും റൂട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com