ഷിബു മുളയാനിക്കുന്നേല്‍ അക്കമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍

shibu
SHARE

ഷിക്കാഗോ∙ വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 14–ാം കണ്‍വന്‍ഷന്‍ ഇന്‍ഡ്യാനപോളിസിലെ ക്നായിതോമാ നഗറില്‍ 2022 ജൂലൈ 21 മുതല്‍ 24 വരെ നടക്കുമ്പോള്‍ ഈ കണ്‍വന്‍ഷന്‍റെ അക്കമഡേഷന്‍ കമ്മറ്റി ചെയര്‍മാനായി നാഷണല്‍ കമ്മറ്റിയംഗം ഷിബു മുളയാനിക്കുന്നേലിനെ തിരഞ്ഞെടുത്തു. 

accomadation-committee

കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരുടെ താമസ സൗകര്യങ്ങള്‍ ഭംഗിയായി ക്രമീകരിക്കുക എന്നുള്ളതാണ് ഈ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്‍വഹിക്കുന്നത്. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍  അവരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അക്കമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേലുമായോ മറ്റു കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണമെന്നു കെസിസിഎന്‍എ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സൗകര്യപ്രദമായ രീതിയില്‍ താമസസൗകര്യങ്ങള്‍ ഒരുക്കുവാന്‍ അക്കമഡേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരമാവധി ശ്രമിക്കുമെന്ന് ചെയര്‍മാന്‍ ഷിബു മുളയാനിക്കുന്നേല്‍ അറിയിച്ചു. 

accomadation-committeepic

അക്കമഡേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ (630 849 1253), എഡ്വിന്‍ എറികാട്ടുപറമ്പില്‍ (845 667 9588), ആമോള്‍ ചെറുകര (510 364 7131), റ്റിജി വെട്ടികാട്ടില്‍ (224 578 9290) എന്നിവരുമായി ബന്ധപ്പെടണമെന്നു കെസിസിഎന്‍എ ലെയ്സണ്‍ ജസ്റ്റിന്‍ തെങ്ങനാട്ട് അറിയിച്ചു.

  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA