ടെക്സസ് സെനറ്റർമാർ വഴി പിരിയുന്നു

SHARE

കഴിഞ്ഞ കുറെ മാസങ്ങളായി പ്രകടമായിരുന്ന രണ്ട് ടെക്സസ് യുഎസ് സെനറ്റർമാരുടെ അകൽച്ച മറ നീക്കി രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരും (ജോൺ കോർനിനും ടെഡ്ക്രൂസും) റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് എന്ന വസ്തുത വഴി പിരിയൽ ഏറെ പ്രസക്തമാക്കുന്നു.

ഇടത്പക്ഷ ചായ്‍വ് കുറെ നാളായി വ്യക്തമാക്കിക്കൊണ്ടിരുന്ന കോർനിനാണ് സെനറ്റിൽ ആദ്യ പടി കടന്ന തോക്ക് നിയന്ത്രണ ബില്ലിനുവേണ്ടി ഡമോക്രാറ്റിക്, റിപ്പബ്ലിക്കൻ നേതാക്കളുമായി ചർച്ചകൾ നടത്തി 65–34 ഭൂരിപക്ഷത്തിൽ ബിൽ പാസ്സാക്കുവാൻ ചുക്കാൻ പിടിച്ചത്. ടെഡ്ക്രൂസ് ഈ ബില്ലിനെ എതിർക്കുകയും ഇതേ വിഷയത്തിൽ താൻ അവതരിപ്പിച്ച പ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഈ രണ്ട് സെനറ്റർമാരുടെയും പ്രമേയങ്ങൾ ഓവർ ലാപ് ചെയ്തിരുന്നു. ക്രൂസ് വീണ്ടും പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള ശ്രമം 2024 ൽ നടത്തുമെന്നാണ് കരുതുന്നത്. തന്റെ പ്രമേയത്തിലൂടെ തന്റെ അനുയായികളെ കൂടുതൽ ഉത്തേജിതരാക്കുവാനും തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് അനായാസം സ്വരൂപിക്കുവാനും കഴിയുമെന്ന് ക്രൂസ് കരുതി. കോർനിൻ സെനറ്റിൽ റിപ്പബ്ലിക്കൻ കക്ഷിയുടെ ഇപ്പോഴത്തെ നേതാവ് മിച്ച് മക്കൊണൽ തുടരാനില്ല എന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ആ ഒഴിവിലേക്ക് കരുക്കൾ നീക്കുകയാണ്. കോർനിനെ പല റിപ്പബ്ലിക്കനുകളും ഈയിടെ നടന്ന പാർട്ടി കൺവൻഷനിൽ കൂകി വിളിച്ചപ്പോൾ ക്രൂസിനെ ഹർഷാരവത്തോടെ സ്വാഗതം ചെയ്തു എന്നായിരുന്നു റിപ്പോർട്ടുകൾ.‌

ഇപ്പോൾ ആദ്യ പടികടന്ന് പാസായ ഗൺകൺട്രോൾ ബില്ലിൽ പറയുന്ന കൗമാരക്കാരുടെ പശ്ചാത്തല പരിശോധന, ഫെഡറൽ ബാക്ക് ഗ്രൗണ്ട് ചെക്ക്‌സിൽ ജുവനൈൽ റെക്കോർഡ്സ് ചേർക്കുന്നതോടെ വേണ്ടെന്ന് വയ്ക്കും. ക്രൂസിന്റെ  പ്രമേയത്തിൽ പശ്ചാത്തല ക്രിമിനൽ പരിശോധനയ്ക്കും ഇതിന്റെ ഓഡിറ്റിനും 200 മില്യൻ ഡോളർ ശുപാർശ ചെയ്തിരുന്നു. തോക്ക് വില്പനക്കാരിൽ നിന്ന് തോക്ക് മോഷ്ടിക്കുന്നവർക്ക് നൽകുന്ന ശിക്ഷ വർധിപ്പിക്കുവാനും ഫെഡറൽ പ്രോസിക്യൂട്ടർ മാർക്ക് ഇതിന് ആവശ്യമായ പരിശീലനം നൽകാനും ക്രൂസ് ആവശ്യപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS