ADVERTISEMENT

ന്യൂജഴ്‌സി ∙ ഫൊക്കാന ഒർലാണ്ടോ ഡിസ്‌നി ഇന്റർനാഷണൽ കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ടാലന്റ് മത്സരത്തിൽ (കലാ മത്സരങ്ങൾ) കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി കോഓർഡിനേറ്റർ ആയി പ്രവർത്തനം ആരംഭിച്ച ടാലന്റ് കോംപറ്റിഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൺ ലീല ജോസഫ് (ഷിക്കാഗോ) ആണ്. കോ. ചെയർമാരായി മേരി ഫിലിപ്പ് (ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ ആർവിപി, വിമൻസ് ഫോറം വൈസ് ചെയർ ), ഡോ. സുനൈന ചാക്കോ (ഷിക്കാഗോ), ഡോ. സൂസൺ ചാക്കോ (ഷിക്കാഗോ), ഷാനി ഏബ്രഹാം (ഷിക്കാഗോ) എന്നിവരെ നിയമിച്ചു. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളുടെ നടത്തിപ്പിനായി വിപുലമായ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായ് കമ്മിറ്റി കോഓർഡിനേറ്റർ ഡോ.കല ഷഹി അറിയിച്ചു.

 

ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്സൺ എന്ന നിലയിൽ കലാപരിപാടികൾ ഉൾപ്പെടെ  നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നതിനു നേതൃത്വം നൽകിയിട്ടുള്ള ഡോ. കല ഷഹി ഫൊക്കാനയുടെ വിവിധ കൺവൻഷനുകളിലെ കലാവേദികളിൽ നിറസാന്നിധ്യമാണ്. അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും കൂടുതൽ അംഗങ്ങളുമുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്റെ സെക്രട്ടറിയാണ് കമ്മിറ്റി ചെയർപേഴ്സൺ ആയി നിയമിക്കപ്പെട്ട ലീല ജോസഫ്.  കോ.ചെയർമാരിൽ ഒരാളായ മേരി ഫിലിപ്പ് ഫൊക്കാനയുടെ ന്യൂയോർക്ക് മെട്രോ റീജിയൻറെ ആർ. വി.പിയാണ്. ഫൊക്കാനയുടെ എല്ലാ കൺവെൻഷനുകളിലും കുടുംബസമേതം പങ്കെടുക്കാറുള്ള മേരി ഫിലിപ്പ് സംഘടനയുടെ നേതൃ നിരയിലേക്ക് ഇക്കുറി ആദ്യമായാണ് കടന്നു വന്നിട്ടുള്ളത്. 

 

 

 

കലാ  മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്കുള്ള നിയമാവലി:

 

 

1. റജിസ്‌ട്രേഷന്‍ ഫോമുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 1ന്  ആയിരിക്കും. ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂലൈ 1ന്  ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

 

2. മൂന്ന് പ്രായ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തുക. സബ് ജൂനിയര്‍: കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 4 വരെ,  ജൂനിയര്‍: ഗ്രേഡ് 5 മുതല്‍ 8വരെ; സീനിയര്‍: ഗ്രേഡ് 9-12 വരെ എന്നിങ്ങനെയാണ് തരാം തിരിച്ചിരിക്കുന്നത്.

 

3. മത്സരങ്ങള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെയാണ് നടക്കുക.

 

4. ഗ്രൂപ്പ് ഇനത്തില്‍ കുറഞ്ഞത് മൂന്ന് പേരെങ്കിലും ഉണ്ടായിരിക്കണം. ഗ്രൂപ്പ് ഇനത്തിനുള്ള വിഭാഗം തീരുമാനിക്കുന്നത് ടീമിലെ ഏറ്റവും മുതിര്‍ന്നയാളുടെ പ്രായം അനുസരിച്ചാണ്. ഉയര്‍ന്ന പ്രായ പരിധിയിയില്ല.

 

5. ഏത് മത്സരവും റദ്ദാക്കാനും  വേദി, സമയം, ക്രമം, നിയമങ്ങള്‍ എന്നിവ മാറ്റാനും പങ്കെടുക്കുന്നവരെ ഏതെങ്കിലും കാരണവശാൽ അയോഗ്യരാക്കാനും കമ്മിറ്റിക്ക് അവകാശമുണ്ട്.

 

6. എല്ലാ പരാതികളും നിര്‍ദ്ദേശങ്ങളും ടാലെന്റ്റ കോമ്പറ്റിഷൻ കമ്മിറ്റി  സംഘാടകര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണം.

 

7. വിധികര്‍ത്താക്കളുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും.

 

8.  ഗാന മത്സരത്തിന് ഏതെങ്കിലും ഇന്ത്യൻ ഭാഷ സിനിമാ ഗാനങ്ങളോ ലൈറ്റ് മ്യൂസിക്കോ ഉപയോഗിക്കാം.

 

9. മത്സരാർഥികള്‍ പങ്കെടുക്കുന്ന മത്സരത്തിന് ആവശ്യമായ സാമഗ്രികള്‍ കൊണ്ടുവരണം. ചിത്രരചനയ്ക്കും പെയിന്റിങ്ങിനുമുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മത്സരാർഥികള്‍ക്ക് സ്വന്തം പേപ്പര്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. ഡ്രോയിങ്/പെയിന്റിങ് മത്സരത്തിലും ഉപന്യാസ രചനയിലും പങ്കെടുക്കുന്നവര്‍ക്ക്  ഒരു മണിക്കൂര്‍ സമയം അനുവദിക്കും. രാവിലെ 9 മുതല്‍ 3 വരെ ഏതു സമയത്തും പങ്കെടുക്കാം.

 

10. ഡ്രോയിങ്ങിനും പെയിന്റിങ്ങിനുമുള്ള വിഷയങ്ങള്‍ മത്സരദിവസം രാവിലെ മത്സര വേദിയിൽ വച്ചായിരിക്കും നൽകുക.

 

11.  പങ്കെടുക്കുന്നവര്‍ മത്സരം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് മത്സരവേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com