ADVERTISEMENT

വാഷിങ്ടൻ ഡി സി ∙ അമേരിക്ക യുക്രെയ്ന് അനുവദിച്ച 450 മില്യൻ ഡോളർ മിലിറ്ററി പാക്കേജിന്റെ ഭാഗമായി നാലു ദീർഘദൂര റോക്കറ്റ് വാഹനികൾ അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. റഷ്യ ആക്രമണം ശക്തിപ്പെടുത്തിയതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം അയയ്ക്കുന്നതിന് തീരുമാനിച്ചത്.

അമേരിക്ക സഖ്യകക്ഷികളുമായി സഹകരിച്ചു കൂടുതൽ ആയുധങ്ങൾ അയക്കുന്നതിന് തീരുമാനിച്ചതായി ആക്ടിങ് പെന്റഗൺ പ്രസ് സെക്രട്ടറി ടോഡ് ബ്രാസ്സില്ലാ പറഞ്ഞു.  ഇത്തരത്തിലുള്ള സഹായങ്ങൾ തുടർന്നും നൽകുമെന്ന് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോഓർഡിനേറ്റർ ജോൺ കിർബി അറിയിച്ചു.

ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയ്ൻ അധിനിവേശം റഷ്യ തുടരുകയാണ്. ഇതിനെ തുടർന്ന് ആയിരകണക്കിനു നിരപരാധികൾ മരിക്കുകയും ലക്ഷകണക്കിന് യുക്രെയ്ന്‍ സ്വദേശികൾ അഭയാർഥികളായി രാജ്യം വിടുകയും ചെയ്തു.

English Summary : US to send $450 million in advanced rocket systems, military aid to Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com