ന്യൂയോർക്ക് ∙ ന്യൂയോർക്ക് തേർഡ് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും യുഎസ് കോൺഗ്രസിലേക്ക് ഡമോക്രാറ്റിക് സ്ഥാനാർഥിയായി സാമൂഹ്യ പ്രവർത്തകയും മികച്ച സംഘാടകയുമായ റീമാ റസൂൽ മത്സരിക്കുന്നു. ന്യൂയോർക്ക് തേർഡ് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ആദ്യമായി മത്സരിക്കുന്ന സൗത്ത് ഏഷ്യൻ വനിത, ആദ്യ മുസ്‍ലിം വനിത എന്നീ ബഹുമതികളാണ് റീമയെ തേടിയെത്തിയിരിക്കുന്നത്.
സൗത്ത് ഏഷ്യൻസ് ഫോർ അമേരിക്ക ഇവരെ എൻഡോഴ്സ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 23ന് നടക്കുന്ന ഡമോക്രാറ്റിക് പ്രൈമറിയിൽ റസൂലിനു പുറമെ മറ്റൊരു ഇന്ത്യക്കാരൻ നവജോത് കൗർ ഉൾപ്പെടെ ഏഴു പേരാണ് സ്ഥാനാർഥികളായിട്ടുള്ളത്.

ന്യൂയോർക്കിൽ ജനിച്ചു വളർന്ന റീമാ 2001 ലാണ് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയത്. നോൺപ്രോഫിറ്റ് ട്രേഡ് അസോസിയേഷൻ സെവിയുടെ സ്ഥാപക കൂടിയാണ് ഇവർ. രണ്ടു കുട്ടികളുടെ മാതാവാണ്.
‘ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാണ് അമേരിക്ക. ഇവിടെയുള്ള ഒരു കുടുംബവും ഭയത്തിൽ കഴിയരുത്. ചികിത്സാ ചിലവുകൾ നേരിടാൻ കഴിയാത്തവരാകരുത്. കടബാധ്യതയിൽപെട്ടു പോകരുത്. ആരോഗ്യ സംരക്ഷണമെന്നത് മാനുഷീകാവകാശമാണ്. എല്ലാവർക്കും മെഡികെയർ ലഭിച്ചിരിക്കണം’– ഇതൊക്കെയാണ് റീമാ റസൂൽ ഉയർത്തിയിരിക്കുന്ന പ്രധാന ആവശ്യങ്ങൾ. പ്രൈമറിയിൽ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു.
English Summary : Indian american Reema Rasool runs for UScongress