ADVERTISEMENT

ന്യൂയോർക്ക് ∙ ഇന്ത്യയിലെ ക്രിസ്തീയ സഭാ സ്ഥാപകനായ വിശുദ്ധ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 വർഷം പിന്നിടുന്ന ഈ വർഷം സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിന് ‘ഇന്ത്യൻ ക്രിസ്ത്യൻ ഡേ’ ആയി ആഘോഷിക്കുന്നു. ന്യൂയോർക്കിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയാണ് നേതൃത്വം നൽകുന്നത്. ലോങ് ഐലൻഡ് എൽമണ്ട് സെന്റ് വിൻസെന്റ് ഡീപോൾ സിറോ മലങ്കര കാത്തലിക് കത്തീഡ്രൽ (1500 DePaul Street, Elmont, NY 11003) ഓഡിറ്റോറിയത്തിൽ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചു മുതൽ ഏഴു വരെ വിപുലമായി “ഇന്ത്യൻ ക്രിസ്ത്യൻ ദിനം” ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾക്ക് സംഘാടകർ തയാറെടുത്തു വരുന്നു.

ഈ വർഷത്തെ ഓർമ്മത്തിരുന്നാൾ 1950 വർഷം പൂർത്തീകരിക്കുന്നതിനാലാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ (Elmont) എല്ലാ സഭാ വിഭാഗങ്ങളെയും കോർത്തിണക്കി സെന്റ് തോമസ് ഡേ “ഇന്ത്യൻ ക്രിസ്ത്യൻ ഡേ” ആയി ആഘോഷിക്കുന്നത്.

indian-christian-day-2

ഈ ആഘോഷങ്ങളുടെ നടത്തിപ്പിനായുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി സംഘാടകരുടെ ഒരു യോഗം ഫ്ലോറൽ പാർക്കിൽ ചേർന്നു. ആഘോഷ നടത്തിപ്പിന്റെ രൂപരേഖ തയാറാക്കി. വർഗീസ് ഏബ്രഹാം (സെന്റ് ജോൺസ് മാർത്തോമാ ചർച്ച്), കോശി ജോർജ്, റെയ്‌ച്ചൽ ജോർജ് (സിഎസ്ഐ ജൂബിലി ചർച്ച്), കോശി ഉമ്മൻ (ഓർത്തഡോക്സ് ചർച്ച്), പാസ്റ്റർ ജേക്കബ് ജോർജ് (ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച്), റവ. ഡാനിയേൽ പീറ്റർ, റവ. സാറാ പീറ്റർ (സെന്റ് പോൾസ് ലൂഥറൻ ചർച്ച്), റെവ. എഡ്വിൻ അരുമനായഗം, മേരി ഫിലിപ്പ് (സിറോ മലബാർ കാത്തലിക്ക് ചർച്ച്), ജോൺ ജോസഫ് (റോമൻ  കാത്തലിക്ക് ചർച്ച്), ജോർജ് ജോസഫ് (അവർ ലേഡി ഓഫ് സ്നോ കാത്തലിക്ക് ചർച്ച്), മാത്യുക്കുട്ടി ഈശോ (ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ചർച്ച്), ഷാജി എണ്ണശ്ശേരിൽ, ജോർജ് കൊട്ടാരം (ഗ്ലോബൽ ഇന്ത്യൻ വോയ്‌സ് ന്യൂസ് പേപ്പർ), ജോർജ് ചാക്കോ (സെയിന്റ്സ് ചർച്ച്) എന്നിവർ സംഘാടക യോഗത്തിൽ പങ്കെടുത്തു.  

സംഘാടകരുടെ അടുത്ത ആലോചനാ യോഗം ആഘോഷ പരിപാടി നടത്തുന്ന വിൻസെന്റ് ഡീപോൾ സിറോ മലങ്കര കത്തോലിക്കാ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ച് ജൂൺ 27ന് വൈകിട്ട് ആറിന് ചേരുന്നതിനും തീരുമാനിച്ചു. പ്രസ്തുത ആലോചനാ യോഗത്തിലേക്ക് പങ്കെടുക്കാൻ താൽപര്യമുള്ള എല്ലാവരും എത്തിച്ചേരണമെന്ന് സംഘാടക കൺവീനർ കോശി ജോർജ് അറിയിച്ചു.

indian-christian-day-3

ജൂലൈ മൂന്നിന് വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ സഭാ വിഭാഗങ്ങളിലെ ബിഷപ്പുമാരും മെത്രാപ്പോലീത്തമാരും വൈദിക ശ്രേഷ്ഠരും പങ്കെടുക്കുന്നതാണ്. ന്യൂയോർക്കിലെയും പരിസര പ്രദേശങ്ങളിലെയും  എല്ലാ ഇന്ത്യൻ ക്രിസ്തീയ വിശ്വാസികളും ‘ഇന്ത്യൻ  ക്രിസ്ത്യൻ ഡേ’ ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് സംഘാടകർക്ക്‌ വേണ്ടി കോശി ഉമ്മൻ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോശി ഉമ്മനുമായി 347-867-1200  നമ്പറിൽ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com