ADVERTISEMENT

ന്യൂയോർക്ക് ∙ നീണ്ട 49 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യുഎസ് സുപ്രീം കോടതി 1973 ലെ റോ വേഴ്സസ് വെയ്ഡ് കേസിലെ വിധി റദ്ദാക്കി. നാലു ജസ്റ്റീസുമാർക്കെതിരെ അഞ്ച് ജസ്റ്റീസുമാരുടെ വിധിയാണ് മിസിസിപ്പി സംസ്ഥാനം 15 ആഴ്ച ഗർഭധാരണത്തിനുശേഷമുള്ള ഗർഭഛിദ്രം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി (ഡോബ്സ് കേസ്) സംസ്ഥാനത്തിന് അനുകൂലമായി പ്രഖ്യാപിച്ചത്.

 

ഗർഭഛിദ്രം ഒരു വലിയ ധാർമ്മിക, സാംസ്കാരിക, മതപരവും രാഷ്ട്രീയവുമായ പ്രശ്നമായി ഉയർന്നു വരാൻ തുടങ്ങിയിട്ട് ദശകങ്ങളായി. ഭരണഘടന നിലവിൽ വന്നതിനുശേഷം 185 വർഷം ഓരോ സംസ്ഥാനവും അവരവരുടെ പൗരന്മാരുടെ താല്പര്യമനുസരിച്ച് ഈ വിഷയത്തിൽ നിയമനിർമ്മാണം നടത്തുവാൻ അനുവദിച്ചിരുന്നു. പിന്നീടാണ് ടെക്സസിൽ നിന്നൊരു കേസ്, റോ വേഴ്സസ് വെയ്ഡ് യുഎസ് സുപ്രീം കോടതിയിലെത്തിയത്. വിവാദമായ വിധിയിൽ സ്ത്രീയുടെ ശരീരം അവളുടെ സ്വന്തമാണെന്നും അവളുടെ താൽപര്യപ്രകാരം തീരുമാനം എടുക്കുവാൻ അവൾക്ക് അവകാശം ഉണ്ടെന്നും ഉള്ള വാദം യുഎസ് സുപ്രീം കോടതി അംഗീകരിച്ചു. പിന്നീട് പല കേസുകളിൽ എതിർ വാദങ്ങളുണ്ടായെങ്കിലും 1973 ലെ ഈ വിധി മറികടക്കുവാൻ സുപ്രീം കോടതി തയാറായില്ല.

 

‌അമേരിക്കക്കാർ വളരെ വികാരപരവും വ്യത്യസ്തവുമായ സമീപനങ്ങളാണ് ഈ പ്രശ്നത്തിൽ സ്വീകരിക്കുന്നത്. ഈയിടെ പ്യൂറി സർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവേയിൽ 61%വും ചില വ്യവസ്ഥകൾക്ക് ബാധകമായി ഗർഭഛിദ്രം അനുവദിക്കണമെന്ന് വാദിച്ചു. മറു ഭാഗത്ത് കഴിഞ്ഞ ദശകത്തിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതും കണ്ടു. ഗർഭസ്ഥ ശിശു ഒരു ചോയിസ് അല്ല, ഒരു ജീവനാണ് എന്ന വാദം അവർ ശക്തമാക്കി. മാറ്റം കൂടുതലും ഡെമോക്രാറ്റുകളുടെ ഇടയിലാണ് കാണുന്നതെന്ന് നിരീക്ഷകർ പറയുന്നു.

 

ചില സംസ്ഥാനങ്ങൾ അടുത്തിടെ ഗർഭധാരണത്തിന്റെ എല്ലാ ഘട്ടത്തിലും ഗർഭഛിദ്രം അനുവദിച്ച് നിയമം പാസ്സാക്കി. 26 സംസ്ഥാനങ്ങൾ റോ വേഴ്സസ് വേഡ് വിധി തിരുത്തണമെന്ന് ആവശ്യപ്പെട്ടു. മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമം 15–ാം മത്തെ ആഴ്ച മുതൽ ഗർഭഛിദ്രം നിയമ വിരുദ്ധമാക്കുന്നു. റോ വിധി പുനഃപരിശോധിക്കണമെന്നും ഓരോ സംസ്ഥാനത്തിനും അവരവരുടെ താല്പര്യം അനുസരിച്ച് നിയമ നിർമ്മാണം നടത്താൻ അനുവദിക്കണമെന്നും മിസിസിപ്പി ആവശ്യപ്പെട്ടു. മറ്റൊരു കേസ് കാസിയിലെ വിധിയും പരാമർശിച്ചു.

 

ഭരണഘടന ഗർഭഛിദ്രം ഒരു അവകാശമായി ഉൾക്കൊള്ളിച്ചിട്ടില്ല. പതിനാലാം ഭേദഗതിയും  ഭരണഘടന ഉറപ്പു നൽകാത്ത അവകാശങ്ങൾ സംരക്ഷിക്കുന്നില്ല. എല്ലാ ജീവനും സംരക്ഷിക്കുവാനുള്ള അധികാരം സ്റ്റേറ്റി (ഭരണകൂടത്തി)ൽ നിഷിപ്തമാണ്. ഗർഭസ്ഥ ശിശുവും ഒരു ജീവനാണ്. ആ നിലയ്ക്കു ആ ജീവൻ സംരക്ഷിക്കുവാനുള്ള അവകാശവും ഭരണകൂടത്തിനുണ്ട്. സുപ്രീം കോടതി വിധി പറഞ്ഞു. 

 

ഗർഭഛിദ്ര അവകാശങ്ങൾ‍ ഗാഡമായ ലൈംഗിക ബന്ധങ്ങൾ, ഗർഭനിരോധമുറകൾ, വിവാഹം എന്നിവ പോലെയാണെന്ന വാദം അംഗീകരിക്കാനാവില്ല. കാരണം അടിസ്ഥാനപരമായി തന്നെ ഗർഭഛിദ്രം ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇപ്പോൾ നമ്മുടെ മുന്നിലുള്ളത് ജനിച്ചിട്ടില്ലാത്ത ഒരു മനുഷ്യ അസ്തിത്വമാണ്, കോടതി പറഞ്ഞു. റോയുടെ വിധി തുടക്കം മുതൽ തന്നെ കൊടിയ തെറ്റായിരുന്നു. റോയും കേസിയും ഫീറ്റൽ ലൈഫ് ആയി വിശേഷിപ്പിച്ചത് ഇപ്പോൾ നമ്മുടെ മുമ്പിലുള്ള നിയമം അനുസരിച്ച് അൺബോൺ ഹ്യൂമൻ ബീയിംഗ് ആണ് ഭൂരിപക്ഷ വിധി എഴുതിയത്. 

 

ക്യാപിറ്റൽ ഹിൽ പ്രെഗ്‌നൻസി സെന്റർ, അബോർഷൻ ക്ലിനിക്കുകൾ, പ്രോലൈഫ് പ്രെഗ്‌നൻസി സെന്റർ, അബോർഷൻ പ്രൊവൈഡർ സെന്ററുകൾ എന്നിവയുടെ സുരക്ഷ വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പ്രസിഡന്റ് ജോ ബൈഡനും മറ്റു ചില നേതാക്കളും ഈ വിധി മാറ്റി എഴുതാൻ വോട്ടു ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com