രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം നൽകി

ramesh-1
SHARE

ഡാലസ് ∙ മൂന്നു ദിവസത്തെ സന്ദർശനത്തിന് ഡാലസിൽ എത്തിച്ചേർന്ന ഹരിപ്പാട് എംഎൽഎയും, മുൻ പ്രതിപക്ഷ നേതാവും, കേരള രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയും ആയ രമേശ് ചെന്നിത്തലയ്ക്ക്  ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സ്നേഹിതർ ഹൃദ്യമായ വരവേൽപ്പ് നൽകി. 

ഡാലസ് ഫോർട്ട് വർത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിച്ചേർന്ന രമേശ് ചെന്നിത്തലയെ സുരേഷ് കുമാർ പാലാഴി, രമണി കുമാർ, ഉമ്മൻ വെട്ടിയിൽ, ഷാജീ രാമപുരം, ഹരിപിള്ള പള്ളിപ്പാട് എന്നിവർ ചേർന്ന് സ്വീകരിച്ചു. എംഎൽഎയോടൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീഷ് കുമാറും എത്തിയിരുന്നു. 

ഇന്ന് വൈകിട്ട് നാലിന് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിൽ വച്ച് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) ഡാലസ് ചാപ്റ്റർ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിലും, ഒഐസിസി യുഎസ്‌എ സതേൺ റീജിയന്റെ പ്രവർത്തനോദ്ഘാടനത്തിലും പങ്കെടുക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS