രമേശ് ചെന്നിത്തലയും സണ്ണി പാമ്പാടിയും ഇന്ന് ഡാലസില്‍‌

ramesh-sunny
SHARE

ഗാര്‍ലന്റ് (ഡാലസ്) ∙ മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎൽഎയുമായ രമേശ് ചെന്നിത്തലയ്ക്കും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്  സണ്ണി പാമ്പാടിക്കും ഡാലസില്‍ സ്വീകരണം നല്‍കുന്നു. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) ഡാലസ് ചാപ്റ്ററാണ് ഇന്നത്തെ (ജൂണ്‍ 26)   സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 

സമ്മേളനത്തില്‍ ഒഐസിസി യുഎസ്എ സതേണ്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനവും ഉണ്ടായിരിക്കും. വൈകിട്ട് 4 മണിക്ക് ഗാര്‍ലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും നേരില്‍ കണ്ട് ആശയ വിനിമയം നടത്തുക,  ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളന ലക്ഷ്യമാണെന്നു ഒഐസി സി നേതാക്കള്‍ അറിയിച്ചു.  

ടെക്‌സസിന്റെ വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത് സമ്മേളനം വന്‍ വിജയമാക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് - 972 569 7165,സജിജോര്‍ജ് - 214 714 0838, പ്രദീപ് നാഗനൂലില്‍ - 469 449 1905, തോമസ് രാജന്‍ - 214 287 3035

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS