ADVERTISEMENT

ഫിലഡൽഫിയ∙ മക്കളെ മൂല്യങ്ങളിൽ വളർത്തുന്ന മാതാപിതാക്കൾക്കു പകരമാകാൻ  മറ്റാർക്കും കഴിയില്ല എന്നു പ്രശസ്ത സാംസ്കാരിക ഗുരു, എം. കെ. കുര്യാക്കോസച്ചൻ പ്രസ്താവിച്ചു.  അച്ഛനമ്മമാരെ സ്നേഹിക്കുകയും അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തലമുറകൾ സമൂഹത്തിനും രാഷ്ട്രത്തിനും നന്മ ചെയ്യാൻ കഴിവുള്ളവരായി വളരുന്നു.  ഡബ്യുഎം സി ഫിലഡൽഫിയാ പ്രവിൻസിന്റെ ആഭിമുഖ്യത്തിൽ, ആദ്യമായി നടന്ന, ഫാദേഴ്സ് ആന്റ് മദേഴ്സ് ഡേ സംയുക്ത സെലിബ്രേഷന്, ആശംസാ ദീപം കൊളുത്തി സംസാരിക്കുകയായിരുന്നു കുര്യാക്കോസച്ചൻ. 

അമ്മയും അച്ഛനും അവിഭാജ്യം എന്ന മനോഹാരിതയെ ഹൃദയത്തിലേന്തി,  മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും വേറിട്ടല്ലാ എന്ന മഹത്വം ഉയർത്തി, ‘മാതാ പിതാ ഗുരൂ ദൈവ’ മഹത്വ പ്രകീർത്തനമായി, മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും ഒരുമിച്ച്,  ആഘോഷിക്കുകയായിരുന്നു. ഫിലഡൽഫിയ, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയമായിരുന്നു വേദി. 

പ്രസിഡന്റ് ജോർജ് നടവയൽ അധ്യക്ഷനായി. ചെയർമാൻ ജോസ് ആറ്റു പുറം, വൈസ് ചെയർവുമൻ മറിയാമ്മ ജോർജ്, വിമൻസ് ഫോറം വൈസ് പ്രസിഡൻ്റ് ലൈസമ്മ ബെന്നി എന്നിവർ ആശംസാ പ്രസംഗങ്ങൾ അർപ്പിച്ചു. കാര്യ പരിപാടികളുടെ മുഖ്യ സാരഥി ട്രഷറർ നൈനാൻ മത്തായി സ്വാഗതവും ജനറൽ സെക്രട്ടറി സിബിച്ചൻ ചെമ്പ്ലായിൽ നന്ദിയും പ്രകാശിപ്പിച്ചു.

wmc-philadelphia-2

 

അവയവ ദാനത്തിന്റെ (വൃക്ക), ഫിലഡൽഫിയാ മാതൃകയായ, മിസ്. സുനിതാ അനീഷിനെ, എം കെ കുര്യാക്കോസ് അച്ചൻ 'പൊന്നാട'  അണിയിച്ച് വേൾഡ് മലയാളി കൗൺസിലിനായി ആദരിച്ചു. ഫിലഡൽഫിയയിൽ ദീർഘകാലം നൃത്തപരിശീലന രംഗത്ത് അദ്ധ്യാപന സേവനം നിർവഹിച്ച്, അതുല്യ മാതൃക തീർത്ത, അജി പണിക്കർക്ക്, ‘ഡബ്യുഎംസി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ സമ്മാനിച്ചു. 

 

wmc-philadelphia-3

കേരളത്തിൽ വേൾഡ് മലയാളി കൗൺസിൽ നിരാലംബർക്ക് നൽകുന്ന ഭവനനിർമ്മിതിലേക്ക്  മാതൃപിതൃദിനാഘോഷ മേളയിലെ വരുമാനം സംഭാവന ചെയ്യുന്നു. ജോൺ ടി നിഖിൽ ഇശ്വര പ്രാർത്ഥനാഗീതം പാടി. സംഗീതാ തോമസ് അമേരിക്കൻ ദേശീയ ഗാനാലാപത്തിനും ഏരൺ അനിൽ ഭാരത ദേശീയ ഗാനാലാപത്തിനും നേതൃത്വം നൽകി.

 

വിമൻസ് ഫോറം സെക്രട്ടറി ഷൈലാ രാജനും പ്രൊഗ്രാം കോർഡിനേറ്റർ തോമസ് കുട്ടി വർഗീസും, ചിട്ടപ്പെടുത്തിയ, കലാസന്ധ്യ, അതുല്യ കലാലഹരി നിറച്ചു. ഷൈലാ രാജൻ കൊറിയോഗ്രഫ് ചെയ്ത്, "ബോളീ വുഡ് ഫാഷൻ ഫ്യൂഷൻ ഷോ" എന്ന പേരിൽ അണിയിച്ചൊരുക്കിയ, മ്യൂസിക് മൂവ്മെന്റ്  കോസ്റ്റ്യൂം എത്നിക്ക് ഷോ’; പ്രശസ്ത നർത്തകി നിമ്മീ ദാസിന്റെ മോഹിനിയാട്ടം; മിനി അബ്രാഹം, പ്രഭാ തോമസ്, സംഗീത, അഞ്ജലി വേണു വർഗീസ് എന്നീ നർത്തകരുടെ ചടുല നൃത്തങ്ങൾ;  ബിജു ഏബ്രഹാം, അബിയാ മാത്യൂ, റേച്ചൽ ഉമ്മൻ, സ്റ്റെഫിൻ മനോജ്, ഹന്നാ മാത്യൂ, തോമസ് അബ്രാഹം, പ്രസാദ് ബാബു, ഏരൺ അനിൽ എന്നീ നിപുണ ഗായകരുടെ ഗാനാവലികൾ; തോമസ് കുട്ടി വർഗീസ് ആലപിച്ച കവിത; നൈനാൻ മത്തായിയുടെ നേതൃത്വത്തിലും, തോമസ് പോൾ ടീമിൻ്റെ സഹകരണത്തിലും ഒരുക്കിയ വിഭവസമ്പന്ന അത്താഴം;  എന്നിങ്ങനെ ഹൃദ്യമായ കലായിനങ്ങൾ, ഫാദേഴ്സ് ആൻ്റ് മദേഴ്സ് ഡേ സെലിബ്രേഷനെ അവിസ്‌മരണീയമാക്കി. 

 

പ്രശസ്ത ചിത്രഗ്രാഹ കലാ വിദഗ്ദ്ധൻ ബെന്നി മാത്യൂ ഫോട്ടോഗ്രഫി നിർവഹിച്ചു. ലൂക്കോസ് വൈദ്യൻ, അബ്രാഹം കെ വർഗീസ്, തങ്കച്ചൻ സാമുവേൽ, തോമസ് ഡാനിയേൽ, തോമസ് ജോസഫ്, മാത്യൂ തരകൻ, സേവ്യർ ആൻ്റണി, റോഷിൻ പ്ലാമൂട്ടിൽ എന്നിവർ സ്വാഗതസംഘമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com