ADVERTISEMENT

ന്യൂയോർക്ക് ∙ ഫോമാ ഗ്ലോബൽ കൺവൻഷൻ ന്യൂയോർക്ക് എംപയർ റീജനൽ കോഓർഡിനേറ്റർ ആയി ജോസ് മലയിലിനെ തിരഞ്ഞെടുത്തതായി അർവിപി ഷോബി ഐസക്, നാഷനൽ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ, എന്നിവർ അറിയിച്ചു. 2018-22 കാലഘട്ടത്തിലെ ഇന്ത്യൻ കൾചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്റർ പ്രസിഡന്റും, ഫോമാ 2020-22 നാഷനൽ കമ്മിറ്റി അംഗവും കൂടിയാണ് ജോസ് മലയിൽ.

ഫോമാ റീജിയനുകളിൽ നിന്നുള്ള റജിസ്ട്രേഷനുകൾ കോഓർഡിനേറ്റ് ചെയ്യുക, കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ എത്തുമ്പോൾ വേണ്ടുന്ന  മാർഗ്ഗ നിർദ്ദേശങ്ങൾ ആർവിപിയും, നാഷനൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കൺവൻഷൻ റീജനൽ കോഓർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.

മെക്സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നടക്കുന്ന കുടുബ സംഗമവേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്തനൃത്യങ്ങൾ, താരനിശ തുടങ്ങിയവ  കൺവൻഷന് മാറ്റ്കൂട്ടും. ന്യൂയോർക്ക് എംപയർ റീജിയനിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ടെന്ന് അർവിപി ഷോബി ഐസക്, നാഷനൽ കമ്മിറ്റി അംഗം സണ്ണി കല്ലൂപ്പാറ എന്നിവർ ആറിയിച്ചു. ഷീജാ നിഷാദ് ആണ് ന്യൂയോർക്ക് എംപയർ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോ-ചെയർ. ഫോമാ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, അഡ്വൈസറി കൗൺസിൽ ചെയർ ജോൺ സി. വർഗീസ്, ഷിനു ജോസഫ് എന്നിവരും എംപയർ റീജിയനിൽ നിന്നും നാഷനൽ കമ്മിറ്റിയെ പ്രതിനിധീകരിക്കുന്നു .

കൺവൻഷൻ ഒരു വൻ വിജയമായി തീർക്കുവാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആവശ്യമാണെന്ന്  ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com