‘ലെഗാറ്റോ’ വാർഷികവും മ്യൂസിക് ഷോയും സംഘടിപ്പിച്ചു

legato
SHARE

ടൊറന്റോ ∙ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികളുടെ ഓർക്കസ്ട്രയായ ‘ലെഗാറ്റോ’ വാർഷികവും മ്യൂസിക് ഷോയും സംഘടിപ്പിച്ചു. ജൂൺ 25ന് നടന്ന പരിപാടി സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ബൈജു ചാക്കേരി ഉദ്ഘാടനം ചെയ്തു.‘ലെഗാറ്റോ’ ഡയറക്ടർ ബിജോ സെബാസ്റ്റ്യൻ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ സംഗീതം അഭ്യസിക്കുന്നതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. കുട്ടികൾ രണ്ടു മണിക്കൂറോളം പാട്ടുകൾ വയലിനിൽ വായിച്ചു. കുട്ടികളുടെ സഭാകമ്പം മാറ്റി ആത്മവിശ്വാസമുള്ളവരായി വളരാനുള്ള പരിപാടികളും ഈ കൺസെർട്ടിന്റെ ഭാഗമായിരുന്നു.

സുനിൽ സെബാസ്റ്റ്യൻ റീൽട്ടറും കനേഡിയൻ സ്‌കിൽസ് ഡെവലപ്മെന്റ് സെന്ററും ചേർന്നാണ് പരിപാടി സ്പോൺസർ ചെയ്തത്.  ഈ പരിപാടിയുടെ ബാക്കി തുക കൊണ്ട് നാട്ടിലെ ഒരു കുടുംബത്തിന്റെ വീടു പണിയെയും സഹായിക്കും. നൂറോളം ആളുകൾ ഒത്തു ചേർന്ന ഈ സംഗീത കുടുംബ സംഗമം കുട്ടികൾക്ക് വലിയ പ്രചോദനമായി. വിദ്യാർഥികളെ പ്രതിനിധീകരിച്ചു തെരേസ്സ്‌ ജോഷി നന്ദി പറഞ്ഞു.

legato-2

വയലിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി സമ്മർ ക്യാംപ് ജൂലൈ 23 നു ടൊറോന്റോയിൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ലെഗാറ്റോ വയലിൻ 2022-23 അധ്യയന വർഷം സെപ്റ്റംബർ മാസത്തിൽ ബ്രേക്‌ഫാസ്റ്റ് കൺസെർട്ടോടുകൂടി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS