ADVERTISEMENT

കനക്ടികട്ട് ∙ ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷിക്കാനുള്ള തയാറെടുപ്പുകളുടെ അവസാന ഘട്ടത്തിലാണ് ന്യൂയോർക്ക്–ന്യൂജഴ്സി കനക്ടികട്ട് പ്രദേശത്തെ ഇന്ത്യൻ ക്രൈസ്തവ സമൂഹം. ജൂലായ് മൂന്നിന് ന്യൂയോർക്ക് എൽമോണ്ടിലെ 1500 ഡീപോൾ സ്ട്രീറ്റിലള്ള സിറോ മലങ്കര കാതോലിക്ക പള്ളിയിൽ ഭാഷ-സംസ്കാര ആരാധനാക്രമ ഭേദമില്ലാതെ ഇന്ത്യൻ ക്രൈസ്തവർ ഒത്തുചേരും. വിവിധ സഭാ മേലധ്യക്ഷന്മാരും ആത്മീയോപദേഷ്ടാക്കന്മാരും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

 

indian-christian-day-celebration-2

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ഓർത്തഡോക്സ് സഭ, എപ്പിസ്‌കോപ്പൽ സഭ, ഗ്രേസ് ഇന്റർനാഷനൽ ചർച്ച്, തമ്മിൽ ലൂഥറൻ സഭ, ഇന്ത്യൻ പെന്തെക്കോസ്തൽ ചർച്ച്, സിറോ മലബാർ കത്തോലിക്കാ സഭ, സിറോ മലങ്കര കത്തോലിക്ക സഭ, യുണൈറ്റഡ്  മെതോഡിസ്റ്റ് സഭ, ബെത്ലെഹേം പഞ്ചാബി ചർച്ച്, മാർത്തോമാ സഭ, യാക്കോബായ സിറിയൻ ചർച്ച്, ഗുജറാത്തി ക്രിസ്ത്യൻസ്, സെന്റ് തോമാസ് ഇവൻജലിക്കൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, എന്നീ ക്രൈസ്തവ സമൂഹങ്ങളുടെ ഒരുമയാണ് ഇന്ത്യൻ ക്രൈസ്തവ ആഘോഷത്തിന് പിന്നിലെന്ന് സംരംഭത്തിന് മുൻകൈ എടുത്ത ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ അസോസിയഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് കോശി ജോർജ് അറിയിച്ചു.  

 

ചെണ്ടമേളവും താലപ്പൊലിയുമായി ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിക്കുക. തുടർന്ന് മതമേലധ്യക്ഷന്മാരും മറ്റു ആത്മീയ നേതാക്കന്മാരും സംസാരിക്കും. ക്രൈസ്തവീയത സങ്കേതമായ കലാപരിപാടികൾ പഞ്ചാബി, ഗുജറാത്തി, തമിഴ്, മലയാളം, തെലുഗ് സമൂഹങ്ങൾ അവതരിപ്പിക്കും. ‌അത്താഴഭക്ഷണത്തോടെ പരിപാടികൾ സമാപിക്കും. പ്രവേശനം ‌സൗജന്യം.  നേരത്തെ റജിസ്റ്റർ ചെയ്യണമെന്നുള്ളവർക്കു ഈ ലിങ്ക് ഉപയോഗിക്കാം: https://www.eventbrite.com/e/362745139477

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com