ട്രക്ക് ദുരന്തം: ചൂടേറ്റു മരിച്ചവരുടെ എണ്ണം 53 ആയി

san-antonio-truck-tragedy
SHARE

ഓസ്റ്റിൻ∙ അനധികൃത കുടിയേറ്റക്കാരുമായി മെക്സിക്കോ അതിർത്തി കടന്നു ടെക്സസിലെ സാന്റോണിയയിൽ എത്തിയ ട്രക്കിനകത്തു  ദാഹജലം ലഭിക്കാതെയും അതി ശക്തമായ ചൂടേറ്റും ശ്വാസം കിട്ടാതെയും മരിച്ചവരുടെ എണ്ണം 53 ആയി ഉയർന്നു .മരിച്ചവരിൽ 41 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു 

അമേരിക്കയുടെ ചരിത്രത്തിൽ മനുഷ്യക്കടത്തിനോടനുബന്ധിച്ച് ഇത്രയും പേർ ഒരുമിച്ചു കൊല്ലപ്പെടുന്നത് ആദ്യ സംഭവമാണ് . സംഭവം നടന്ന ദിവസം  47 പേരുടെ മൃതദേഹം പുറത്തെടുത്തിരുന്നു. ആകെ 67 പേരാണു ട്രക്കിൽ  ഉണ്ടായിരുന്നത്. മരിച്ച 53 പേർ ഒഴികെയുള്ളവർ  ആശുപത്രിയിൽ ചികിത്സയിലാണ് .ഇനിയും മരണസംഖ്യ ഉയരുമോയെന്നു പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു.

san-antonio-truck

ട്രക്കിനകത്തെ ശീതീകരണ സംവിധാനം തകരാറായതാണു  മരണത്തിനു കാരണമെന്നു അറസ്റ്റിലായ ഡ്രൈവർ  പറഞ്ഞു .ട്രക്കിൽ കൊണ്ടുവന്നവരെ ഒരു പ്രത്യേക ലൊക്കേഷനിൽ ഇറക്കിയ ശേഷം ഷെർവാഹനങ്ങളിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്കു അയക്കുകയായിരുന്നു ലക്ഷ്യമെന്നും ഡ്രൈവർ  പറഞ്ഞു

ബോർഡർ സെക്യൂരിറ്റിയുടെ പരിശോധനാ വീഴ്ചയാണ് ഇത്രയും പേർ മരിക്കാൻ ഇടയായത് . തിങ്കളാഴ്ച  ടെക്സസ്സിലെ ലെറിഡോ നോർത്ത് ഈസ്റ്റിലുള്ള  ചെക്ക് പോയിന്റിൽ നിന്നു സെമി ട്രക്ക് പുറത്തുവരുന്ന ദൃശ്യവും ഓഫിസർമാരെ നോക്കി ട്രക്ക് ഡ്രൈവർ ചിരിക്കുന്ന ചിത്രവും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ടെക്സസിൽ അല്മോയിൽ രജിസ്റ്റർ ചെയ്ത വാഹനമായിരുന്നുവെങ്കിലും വ്യാജ നമ്പർ പ്ലേറ്റും ലോഗോയും ആണ് ഉപയോഗിച്ചിരുന്നത് എന്നും അധികൃതർ പറഞ്ഞു. യാത്രക്കാരുടെ കൂട്ടത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ്  ചെയ്തു . ഡ്രൈവർ അമിതമയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു .

അതിർത്തിയിൽ നിന്നു രണ്ടര മണിക്കൂർ യാത്ര ചെയ്താണ് ട്രക്ക് സാൻ അന്റോണിയയിലെ  റയിൽവേ ട്രാക്കിനു സമീപം എത്തിയത് .ട്രക്ക് അവിടെ നിർത്തിയിടുന്നതിനു യന്ത്രത്തകരാർ ആണോ കാരണം എന്നും അധികൃതർ അന്വേഷിച്ചുവരുന്നു

8000 മുതൽ 10,000 ഡോളർ വരെ നൽകിയാണ് ഓരോരുത്തരും ട്രക്കിൽ കയറി അനധികൃതമായി  അമേരിക്കയിൽ എത്തുന്നതെന്ന് ഹോം ലാൻഡ് സെക്യൂരിറ്റി അന്വേഷണ ഉദ്യോഗസ്ഥൻ ലീഗൽ അറബി പറഞ്ഞു

ഏപ്രിൽ മാസം അതിർത്തിയിൽ ട്രക്കുകൾ തടഞ്ഞിട്ട് കർശന പരിശോധന നടത്തുന്നതിനു ടെക്സസ് ഗവർണർ നടത്തിയ ശ്രമം ശക്തമായ എതിർപ്പിനെ തുടർന്നു പെട്ടെന്ന് പിൻവലിച്ചിരുന്നു . ട്രക്കിങ് പരിശോധന ശരിയായി നടന്നിരുന്നെങ്കിൽ ഈ  ദുരന്ത സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നാണ് അധികൃതർ അഭിപ്രായപ്പെട്ടത് ബൈഡൻ ഭരണകൂടം ,അനധികൃത കുടിയേറ്റ നിയമം ലഘൂകരിച്ചതോടെ അതിർത്തി കടന്നു ആയിരക്കണക്കിന് ആളുകളാണു പ്രതിദിനം അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ 

എത്തിക്കൊണ്ടിരിക്കുന്നത്.

English Summary : Death toll rises to 53 in San Antonio smuggling truck tragedy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS