കെന്റക്കി ∙ ഈസ്റ്റേൺ കെന്റക്കിയിലെ ഒരു വീട്ടിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ വെടിയുതിർത്തതിനെ തുടർന്ന് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മൂന്നു പൊലീസ് ഓഫിസർമാർക്കും ഒരു സിവിലിയനും വെടിയേൽക്കുകയും ചെയ്തു.
വ്യാഴാഴ്ചയായിരുന്നു സംഭവം. പൊലീസിനെതിരെ നിരവധി തവണ വെടിയുതിർത്ത 49 ക്കാരനായ ലാൻസ് സ്റ്റോർസിനെ പൊലീസ് അറസ്റ്റു ചെയ്തു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കുശേഷം ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഒരു പൊലീസ് നായയും കൊല്ലപ്പെട്ടിരുന്നു. അറസ്റ്റു ചെയ്ത സ്റ്റോർസിനെ പൈക്ക് കൗണ്ടി ജഡ്ജി ജയിലിലേക്കയച്ചു. 10 മില്യൻ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ധീരരായ മൂന്നു ഓഫിസർമാരാണ് മരിച്ചത്. അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായ് കെന്റക്കി ഗവർണർ പറഞ്ഞു.