സെന്‍റ് തോമസ് സിറോ മലബാര്‍ ഫെറോന ദേവാലയ തിരുനാളിനു കൊടിയേറി

garland-st-thomas-church-feast
SHARE

ഗാർലൻഡ് (ഡാലസ്) ∙ ഭാരതീയ സഭയുടെ സ്ഥാപകനും, ഗാർലൻഡ് സെന്‍റ് തോമസ് സിറോ മലബാര്‍ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 1 മുതൽ ജൂലൈ 4 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിന് ആരംഭം കുറിച്ച് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. തുടര്‍ന്ന് നടന്ന  കുര്‍ബാനയ്ക്ക് ഫാ. എബ്രഹാം തോമസ് മുഖ്യ കാർമികത്വം വഹിച്ചു

തിരുനാളിനു മുന്നോടിയായി ജൂലൈ 2 ശനിയാഴ്ച വൈകിട്ട്  5 മണിക്ക് ഫാ. അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും തുടർന്ന് സംഗീത പരിപാടി ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8. 30 നും, വൈകിട്ട് 4 നും  റാസ കുര്‍ബനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. ഇതിനു  ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട് 

garland-st-thomas-church-feast-2

ജൂലൈ നാലാം  തീയതി തിങ്കളാഴ്ച രാവിലെ  8.30 നു കുര്‍ബാന നടക്കും അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും .തോമാശ്ലീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും, സെന്റ് തോമസ് സിറോ മലബാര്‍ ഫെറോന ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: വികാരി ഫാ. ജെയിംസ് നിരപ്പേൽ ,445 414 2250. ജിമ്മി മാത്യു , ടോമി ജോസഫ്, ചാർലി അങ്ങാടിച്ചേരിൽ, ജീവൻ ജെയിംസ് (ട്രസ്റ്റിമാർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS