ന്യൂയോർക്ക് ∙ ജോയ് കൂടാലിയെ ഗ്ലോബൽ കൺവൻഷന്റെ ക്യാപ്പിറ്റൽ റീജിയൻ കോഓർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൻ ആർവിപി തോസ് ജോസ് നാഷനൽ കമ്മിറ്റി അംഗങ്ങളായ അനിൽ നായർ, മധുസൂദനൻ നമ്പ്യാർ എന്നിവർ അറിയിച്ചു.
ക്യാപ്പിറ്റൽ റീജിയനിൽ നിന്നുള്ള നിരവധി കുടുംബാംഗങ്ങൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കലോത്സവം നാടകമേള താരനിശ തുടങ്ങിയ പലയിനം കലാപരിപാടികൾ സെപ്റ്റംബർ 2 മുതൽ അഞ്ചുവരെ മെക്സിക്കോയിലേ കാൻകൂനിൽ അരങ്ങേറും. തോമസ് ഓലിയാംകുന്നേലാണ് ക്യാപിറ്റൽ റീജിയന്റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോ-ചെയർ.

കൺവൻഷനിലേക്ക് ദിനംപ്രതി കൂടുതലാളുകൾ റജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു. കൺവൻഷന് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക. fomaa.org