ADVERTISEMENT

മഡിസൺ കൗണ്ടി ∙ ഒരു വയസ്സുകാരൻ മൂന്നുമണിക്കൂറിലധികം കാറിലിരുന്നതിനെ തുടർന്ന് ചൂടേറ്റ് മരിച്ചു. മാഡിസൺ കൗണ്ടി ഡാനിയേൽസ് വില്ലയിലാണ് സംഭവം. കനത്ത വേനൽ ചൂടിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണ്. ജോർജിയയിൽ ഇത്തരത്തിലുള്ള ഈ വർഷത്തെ എട്ടാമത്തെ മരണമാണിത്.

‌വ്യാഴാഴ്ച രാവിലെ കുട്ടിയെ ഡേ കെയറിലാക്കാൻ പുറപ്പെട്ടതായിരുന്നു അമ്മ. എന്നാൽ ഡേ കെയറിൽ കുട്ടിയെ ഇറക്കിവിടാൻ അമ്മ മറന്നു. നേരെ വാൾഗ്രീൻ പാർക്കിങ് ലോട്ടിൽ എത്തിയ  ഇവർ നാലു മണിക്കൂറിനുശേഷമാണ് തിരികെ കാറിൽ എത്തുന്നത്. പുറത്തു ശക്തമായ ചൂടിൽ കാറിലിരുന്നിരുന്ന കുഞ്ഞിനെ അബോധാവസ്ഥയിലാണ് ഇവർ കാണുന്നത്. ഉടനെ സഹായം അഭ്യർഥിച്ചു പൊലീസിനെ വിളിച്ചു. പൊലീസ് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതൊരു അപകടമരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. മാതാവിനെതിരെ കേസെടുക്കണോ എന്ന് അന്വേഷണത്തിനുശേഷം മാത്രമേ പറയാനാകൂ എന്ന് ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് അറിയിച്ചു. കുട്ടിയെ ഡേ കെയറിൽ ഇറക്കാൻ മറന്നതായി അമ്മ പൊലീസിനെ അറിയിച്ചു.

English Summary: One year old died in hot car in Madisson County Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com