ഫൊക്കാന കണ്‍വന്‍ഷന്‍ ചിരിയരങ്ങ് രാജു മൈലപ്ര നയിക്കും

fokana-convention
SHARE

ന്യൂയോർക്ക് ∙  ജൂലൈ ഏഴു മുതല്‍ പത്ത് വരെ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടത്തുന്ന ഫൊക്കാന കണ്‍വന്‍ഷനിലെ ചിരിയരങ്ങിന്റെ ചെയര്‍മാനായി സാഹിത്യകാരന്‍ രാജു മൈലപ്രയെ നോമിനേറ്റ് ചെയ്തതായി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അറിയിച്ചു.

ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യുവുമാണ് കോഓർഡിനേറ്റർമാർ. 1994 ല്‍ കാനഡാ ടൊറന്‍ഡോ കണ്‍വന്‍ഷനില്‍ അരങ്ങേറിയ പ്രഥമ ഫൊക്കാന ചിരിയരങ്ങ് മുതല്‍ 2006ലെ ഫ്ലോറിഡ കണ്‍വന്‍ഷന്‍ വരെ തുടര്‍ച്ചയായി ചിരിയരങ്ങിന്റെ സാരഥ്യം വഹിച്ചിരുന്നത് രാജു മൈലപ്രയാണ്.

നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള രാജു മൈലപ്ര, തന്റെ ഹാസ്യ ലേഖനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഫൊക്കാന കണ്‍വന്‍ഷനുകളില്‍ അനേകം ആളുകളെ ആകര്‍ഷിക്കുന്ന ചിരിയരങ്ങ് വേദിയിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്ന രാജു മൈലപ്രയെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS