ന്യൂയോർക്ക് ∙ ഫൊക്കാനയുടെ 19 മത് കൺവൻഷനോടനുബന്ധിച്ചു നടക്കുന്ന ബിസിനസ് സെമിനാർ ഡോ. ബാബു സ്റ്റീഫൻ നയിക്കും . സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ മാനേജിങ് ഡയറക്ടർ സാജൻ വർഗീസ് സെമിനാറിന്റെ ചെയർമാൻ ആണ്. കുമരകം റിസോർട്സ്, പോൾ ജോൺ ഡിസ്റ്റിലറീസ് ഗ്രൂപ്പ് എന്നിവയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പോൾ ജോൺ മുഖ്യപ്രഭാഷണവും നടത്തും. "കേരളാ ടുറിസവും സാധ്യതകളും" എന്ന വിഷയമായിരിക്കും പ്രധാന ചർച്ചാവിഷയം. ഫൊക്കാന ട്രഷർ സണ്ണി മറ്റമന ആയിരിക്കും മോഡറേറ്റർ.
ആർക്കും ഇഷ്‌ടപ്പെടുന്ന പ്രകൃതി കനിഞ്ഞു തന്ന ഒരു ദേശമാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളം. എന്നിരുന്നാലും ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോഴും ടൂറിസത്തിൽ വളരെ പിന്നിൽ നിൽക്കുന്നു. കേരളാ ടുറിസത്തെ എങ്ങനെ വിപുലീകരിക്കാം എന്നതാണ് സെമിനാറിന്റെ ഉദ്ദേശം. അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി വ്യവസായിയും ലോക മലയാളികൾക്ക് ഏറെ അഭിമാനവുമായ ഡോ. ബാബു സ്റ്റീഫൻ ആയിരിക്കും സെമിനാർ നയിക്കുന്നത്. ബിസിനസ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അമേരിക്കയിൽ ബിസിനസ് ചെയ്യുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടേകേണ്ടുന്ന മാറ്റങ്ങളെ പറ്റി മുഖ്യമന്ത്രി പിണറായി വിജയനുയുമായി നിരന്തരം സംവദിക്കാറുള്ള അദ്ദേഹം മുഖ്യമന്ത്രിയുമായി വ്യക്തിപരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ്.
ടുറിസം രംഗത്ത് തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ച സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അനേകം വർഷങ്ങളായി ഫൊക്കാനയുടെ സഹയാത്രികരാണ്. സാജ് ഗ്രൂപ്പിന്റെ സാരഥികളാണ് സാജൻ വർഗീസും അദ്ദേഹത്തിന്റെ ഭാര്യ മിനി സാജനും.
കേരളത്തിലെ ഏറ്റവും മികച്ച 5 സ്റ്റാർ റിസോർട് ഗ്രുപ്പ് ആയ കുമരകം ലേയ്ക്ക് റിസോർട് എന്നും പുതിയ അനുഭവങ്ങൾ തേടി എത്തുന്നവർക്ക് ഒരു വേറിട്ട പ്രതീതി നൽകുന്ന റിസോർട് ആണ്. കുട്ടനാടിലൂടെ ടുറിസം മേഖലയിൽ എത്തി ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ റിസോർട് ഗ്രൂപ്പ് ഉടമയാകാന്‍ ജോണിന് കഴിഞ്ഞു. അദ്ദേഹമാണ് ഈ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്.
ഫൊക്കാന കൺവൻഷനിൽ നടക്കുന്ന ബിസിനസ്സ് സെമിനാർ അമേരിക്കയിലെയും കേരളത്തിലെയും ബിസിനസ്സ്കാർക്ക് ഒരുമിച്ചുകൂടാനും, സുരക്ഷിതമായി എവിടെ മുതൽമുടക്കാൻ കഴിയും എന്നതിൽ വ്യക്തമായ കാഴ്ചപ്പാട് ഒരുക്കുന്ന ഒരു വേദികൂടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും വ്യക്തമാക്കി.