സജി എബ്രഹാം ഫോമാ ഗ്ലോബൽ കൺവൻഷൻ സുവനീർ ചീഫ് എഡിറ്റർ

saji
SHARE

ന്യൂയോർക്ക് ∙ ഫോമായുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സജി എബ്രഹാം ഗ്ലോബൽ കൺവൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന ഫോമാ സുവനിറിന്റെ ചീഫ് എഡിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഫോമായുടെ 2012ലെ ക്രൂസ് കൺവൻഷൻ ജനറൽ കൺവീനർ, ആദ്യത്തെ  ഫോമാ ന്യൂസിന്റെ ചീഫ് എഡിറ്റർ, 2019 ഫോമാ കേരള കൺവൻഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച സജി എബ്രഹാം, ഇപ്പോൾ ഫോമയുടെ ബൈലോ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്നു. 

ഫോമാ മെട്രോ റീജിയനിൽ നിന്നുള്ള സജി എബ്രഹാം മലയാളി സമാജം ഓഫ് ന്യൂയോർക്കിന്റെ  മുൻ പ്രസിഡന്റുമാണ്. 2021 ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുട നാഷനൽ കൺവൻഷൻ സുവനീർ ചീഫ് എഡിറ്റർ ആയി പ്രവർത്തിച്ചിരുന്നു.

സജി എബ്രഹാമിന്റെ നേതൃത്വത്തിൽ ഫോമായുടെ മനോഹരമായ സുവനീയർ പുറത്തിറങ്ങുമെന്ന് ഉറപ്പുണ്ടെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS