ADVERTISEMENT

ഹൂസ്റ്റൺ∙ ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ആചരിച്ചു വരുന്ന വി.പത്രോസ് വി. പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടെ, ജൂലൈ 9 , 10 തീയതികളിൽ നടത്തും. 

ജൂലൈ 9 ശനിയാഴ്ച വൈകിട്ട് ആറിനു പെരുന്നാൾ കൊടി ഉയർത്തും. തുടർന്നു സന്ധ്യാനമസ്‍കാരം, ഗാനശുശ്രൂഷ, വചനഘോഷണം, പെരുന്നാൾ റാസ, ആശീർവാദം, ആകാശദീപക്കാഴ്ച, സ്‌നേഹവിരുന്ന്‌ എന്നിവ നടത്തും. 

10 ന് ഞായറാഴ്ച രാവിലെ 8നു പ്രഭാതനമസ്കാരം, വി. മൂന്നിന്മേൽ കുർബാന, പെരുന്നാൾ സന്ദേശം, റാസ, ആശിർവാദം, സ്‌നേഹവിരുന്ന് , കൊടിയിറക്ക് എന്നിവയോടു കൂടി പെരുന്നാൾ പൂർത്തീകരിക്കും.          

മുഖ്യാതിഥിയായ റവ.ഫാ. അലക്സാണ്ടർ.ജെ. കുര്യൻ ( വാഷിങ്ടൺ ഡിസി വൈറ്റ് ഹൗസ്‌  എക്സിക്യൂട്ടീവ് ഓഫിസിലെ സീനിയർ എക്സിക്യൂട്ടീവ് ഇഎസ്ഐ) പെരുന്നാളിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. സഹ കാർമ്മികരായി റവ. ഫാ. ഡോ. വി.സി.വർഗീസും, റവ.ഫാ. ജോർജ്‌ വർഗീസ് (കാനഡ) ഹൂസ്റ്റണിലെ സഹോദര ഇടവകകളിലെ വന്ദ്യ കോർ എപ്പിസ്കൊപ്പാമാരും വന്ദ്യ വൈദികരും നേതൃത്വം നൽകും.        

ദേശത്തിന്റെ കാവൽ പിതാക്കന്മാരുടെ പെരുന്നാൾ ഏവർക്കും അനുഗ്രഹത്തിന് മുഖാന്തരമാകട്ടെ എന്ന് ആശംസിക്കുന്നു. ഹൂസ്റ്റണിലെ എല്ലാ ദൈവവിശ്വാസികളും നേർച്ചകാഴ്ചകളോടെ വന്നു സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കണമെന്നു ചുമതലക്കാർ അറിയിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 

ഫാ. ഐസക് ബി. പ്രകാശ് (വികാരി)

ജോർജ് തോമസ് (ട്രസ്റ്റി) - 281 827 4114

ഷിജിൻ തോമസ് (സെക്രട്ടറി) - 409 354 1338

കമ്മിറ്റി അംഗങ്ങൾ: രാജു സ്കറിയ - 832 296 9294, ഷാജി കെ യോഹന്നാൻ - 832 951 2202

എൽദോ ജോസഫ് - 832 228 3294, ജിൻസ് ജേക്കബ് -   832 971 3593   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com