ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ– യുക്രെയ്ൻ സംഘർഷത്തിൽ റഷ്യയുമായി സന്ധി സംഭാഷണത്തിന് അമേരിക്ക യുെക്രയ്ൻ പ്രസിഡന്റിനെ നിർബന്ധിക്കില്ലെന്നു യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. ജൂലൈ 3 ഞായറാഴ്ച സുപ്രധാന വാർത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം കിർബി വെളിപ്പെടുത്തിയത്.

 

putin

യുെക്രയ്ൻ പ്രസിഡന്റിന് റഷ്യക്കു മേൽ എങ്ങനെ വിജയം നേടാമെന്നും എപ്പോൾ ഏതു വ്യവസ്ഥകളോടെ റഷ്യയുമായി ചർച്ചക്ക് തയാറാകണമെന്നും അറിയാമെന്നും കിർബി പറഞ്ഞു. യുെക്രയ്നുള്ള യുഎസ് സഹായം തുടരുമെന്നും അതു മാത്രമേ ഇപ്പോൾ ഉറപ്പു നൽകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

 

റഷ്യൻ സൈന്യം മുന്നോട്ടു നീങ്ങുകയാണ്. നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനു റഷ്യ ഉത്തരം പറയേണ്ടിവരും.– കിർബി ചൂണ്ടിക്കാട്ടി. യുെക്രയ്ൻ സൈന്യവും സിവിലിയൻമാരും ധീരമായ പോരാട്ടമാണു നടത്തുന്നത്. അവർ അതിർത്തി സംരക്ഷിക്കുക മാത്രമല്ല, പ്രത്യാക്രമണം നടത്തുന്നുണ്ടെന്നും കിർബി കൂട്ടിച്ചേർത്തു. റഷ്യൻ അതിനിവേശം എത്രനാൾ തുടരുമെന്നോ, യുെക്രയ്ൻ ജനതക്ക് എത്രനാൾ പോരാടാൻ കഴിയുമെന്നോ പറയാനാകില്ലെന്നു കിർബി പറഞ്ഞു.

English Summary : US won't press Ukraine to engage in peace negotiations with Russia, says John Kirby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com