ഫൊക്കാന കൺവൻഷന്റെ  ഉദ്ഘാടനത്തോടനുബന്ധിച്ചു മെഗാ തിരുവാതിരയും

thiruvathira
എംജി സർവകലാശാല കലോത്സവത്തിൽ തിരുവാതിരകളി കഴിഞ്ഞ് രാവിലെ മടങ്ങുന്ന എറണാകുളം മഹാരാജാസ് കോളജ് ടീം. ഒന്നാം ദിനത്തിൽ ആരംഭിച്ച മത്സരം ഇന്നലെ രാവിലെ 8 മണിക്കാണ് അവസാനിച്ചത്. ചിത്രം : നിഖിൽരാജ് ∙ മനോരമ
SHARE

ഒർലാൻഡോ ∙ ഫൊക്കാന കൺവൻഷന് ഇനിയും ഏതാനും മണിക്കുറുകൾ മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. മെഗാ തിരുവാതിര പ്രധാന ഐറ്റം ആയി  കൺവൻഷൻ വേദിയിൽ അരങ്ങേറുമെന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി  സജോമോൻ ആന്റണിയും അറിയിച്ചു.

ഇരുന്നൂറ്റിയൊന്നു വനിതകൾ കേരളത്തനിമയിൽ അണിഞ്ഞുരുങ്ങിനടത്തുന്ന  മെഗാ തിരുവാതിര കൺവൻഷൻ വേദിയെ മാമാങ്ക വേദിയാക്കും എന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. തൃശ്ശൂര്‍ പൂരത്തിന് സമാനമായ ക്രമീകരണങ്ങൾ ആണ് കൺവൻഷൻ വേദിയിൽ ഒരുക്കിയിരിക്കുന്നത്. സിനിമാ മേഖലയിലും , ഡാൻസ് മേഖലയിൽ നിന്നുമായി  നൂറ് കണക്കിന്  ആർടിസ്റ്റുകൾ പങ്കെടുക്കും. ലായനാ സ്കൂൾ ഓഫ് ഡാൻസ് ഫ്ലോറിഡയാണ്  ഈ  പ്രോഗ്രാം സംവിധാനം ചെയ്തിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ അരങ്ങുകൾ ഇല്ലാതായ അവസരങ്ങളിൽ നിന്ന് പുതിയ ഊർജവുമായി ഫൊക്കാന കൺവൻഷനിലെത്തുന്ന തിരുവാതിര ടീമിനെ നമുക്ക്  ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതിനോടൊപ്പം  ഓരോ അമേരിക്കൻ മലയാളിയെയും ഈ  മാമാങ്ക വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി  ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് ,സെക്രട്ടറി സജിമോൻ ആന്റണി ,ട്രഷറർ സണ്ണി മറ്റമന  ,കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS