ADVERTISEMENT

ഒർലാൻഡോ ∙ മലയാളത്തിന്റെ അനുഗ്രഹീത യുവ ഗായകൻ ഫൊക്കാന ഒർലാൻഡോ കൺവൻഷനിൽ അതിഥിയായി എത്തുന്നു. ജൂലൈ ഏഴു മുതൽ പത്തു വരെ നടക്കുന്ന ഫൊക്കാന കൺവൻഷന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായിരിക്കും മലയാളികളുടെ പിയപ്പെട്ട ഗായകൻ സുദീപ് കുമാറെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് പറഞ്ഞു.

devarajan-sudeep

ഗാംഭീര്യമാര്‍ന്ന ശബ്ദം കൊണ്ടും മികച്ച ആലാപനംകൊണ്ടും സംഗീതപ്രേമികളുടെ മനംകവര്‍ന്ന ഗായകനാണ് സുദീപ് കുമാര്‍. അദ്ദേഹത്തിന്റെ സാന്നിധ്യം ഫൊക്കാന കൺവൻഷന്‌ മിഴിവേകും. തികഞ്ഞ അർപ്പണ മനോഭാവമാണ് സുദീപ് കുമാറിന്റെ പ്രത്യേകതയെന്നു  സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു .

ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വം ആണ് സുദീപ് കുമാറിന്‍റെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായത്. 'പുതിയ നൂറ്റാണ്ടിലേക്ക്'  എന്ന സംഗീത പരിപാടിയിലൂടെ ദേവരാജന്‍ മാസ്റ്റര്‍ പുതിയ കാലത്തിന് പരിചയപെടുത്തിയ 5 ഗായകരില്‍ ഒരാള്‍ സുദീപ് കുമാര്‍ ആയിരുന്നു.

90കളുടെ ഒടുവിൽ ട്രാക്കുകൾ പാടിയാണ് സിനിമാ മേഖലയിൽ വരുന്നത്. അതിൽ ചിലത് ഫില്ലർ ഗാനങ്ങൾ ആയി കാസറ്റുകളിൽ ഇടംപിടിച്ചു. ഒപ്പം ചില ആൽബങ്ങളിലും നാടകങ്ങൾക്ക് വേണ്ടിയും പാടി. 2003 ൽ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ സിനിമയിലെത്തി.

sudeep-kumar-2

ഘനഗംഭീരമായ ശബ്ദം, മികച്ച ഭാവം, അക്ഷരസ്പുടത എന്നിവയൊക്ക ദേവരാജ കളരിയിൽ നിന്നും വന്ന അദ്ദേഹത്തിന്റെ മികവുകൾ ആയിരുന്നു. യേശുദാസിന് മാത്രം പാടാൻ കഴിയുന്ന ചില പ്രയാസമേറിയ ഗാനങ്ങൾ സ്റ്റേജുകളിൽ നീതിപൂർവം പാടാൻ അദ്ദേഹത്തിന് കഴിയുന്നു എന്നതും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് പ്രധാന കാരണമാണ്.

മലയാള പിന്നണി ഗായകരുടെ സംഘടന ആയ സിങ്ങേഴ്സ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീസ് (സമം) പ്രസിഡന്റ് ആണ് സുദീപ് കുമാര്‍. സുദീപ്പ് കുമാറിന്റെ സാന്നിധ്യം ഫൊക്കാന കൺവൻഷൻ വേദിയെ ധന്യമാക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com