ഫൊക്കാന കൺവൻഷനിൽ ‘തൃശ്ശൂര്‍ പൂരം’ പുനരാവിഷ്കരിക്കുന്നു

fokana-logo
SHARE

ഫ്ലോറിഡ ∙ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് തൃശ്ശൂര്‍ പൂരം, ആ പൂരം തനതായ ശൈലിയിലൂടെ അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവൻഷനിൽ അവതരിപ്പിക്കുന്നു. ലായനാ സ്കൂൾ ഓഫ് ഡാൻസ്, ഫ്ലോറിഡ ആണ് ‘ഓം നമഃശിവായ’ എന്ന ഡാൻസ് പ്രോഗ്രാം അമേരിക്കൻ മലയാളികളുടെ  പൂരമായ ഫൊക്കാന കൺവെൻഷനിൽ  അവതരിപ്പിക്കുന്നത്.

കേരളത്തിലെ  ഉത്സവങ്ങളുടെ ഉത്സവമായ തൃശ്ശൂര്‍ പൂരത്തിന് 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്. ആ പൂരം  ഫൊക്കാന കൺവെൻഷനിൽ പുനരാവിഷ്കരിക്കുബോൾ അമേരിക്കൻ മലയാളികൾക്ക് ഇതൊരു നവ്യാനുഭവം ആയിരിക്കും. അമേരിക്കയിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഡാൻസ് പരിപാടി അരങ്ങേറുന്നത്. 

വിവിധ ഡാൻസ് ഗ്രൂപ്പുകളെ സമന്വയിപ്പിച്ച് നടത്തുന്ന ഈ ഡാൻസ് പ്രോഗ്രാം ഫൊക്കാന കൺവൻഷന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് നടത്തുന്നത്. ഈ പരിപാടി കാണികളെ വിസ്മയത്തിലാക്കുമെന്ന കാര്യത്തിൽ യാതൊരു സംശമില്ലന്നും, ഈ കൺവൻഷൻ തന്നെ ഒരു  തൃശ്ശൂര്‍ പൂരം ആക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്റണിയും അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായി കൺവൻഷനിൽ  അവതരിപ്പിക്കുന്ന ‘ഓം നമഃശിവായ’ എന്ന ഡാൻസ് പ്രോഗ്രാം കാണുവാനും അത് അനുഭവിച്ചറിയാനും ഓരോ അമേരിക്കൻ മലയാളികളെയും ഫൊക്കാന കൺവെൻഷൻ എന്ന പൂരപറമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, കൺവൻഷൻ ചെയർമാൻ ചാക്കോ കുര്യൻ എന്നിവർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS