കലയുടെ ശ്രീകോവിൽ തുറക്കുന്നു; ഫൊക്കാനാ കൺവൻഷനിലേക്കു സ്വാഗതം

Mail This Article
ഒർലാൻഡോ ∙ വടക്കേ അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുന്ന കലയുടെ മാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കൻമലയാളി ഇതുവരെ കാണാത്ത കലാപരിപാടികൾക്കായിരിക്കും കാഴ്ചക്കാരാകാൻ പോകുക. കലാപരിപാടികൾക്ക് ഒപ്പം പലതരത്തിലുള്ള ഗെയിംസും ഉൾപെടുത്തിയിട്ടുണ്ട്. അതിൽ പ്രധനമായത് ചീട്ടുകളി മൽസരമാണ്. 28, 58 വിഭാവങ്ങളിലായി മത്സരം നടത്തും. അതിന് നേതൃത്വം നൽകുന്നത് ജിമ്മിച്ചനും (ഡിട്രോയിറ്റ്) മാമ്മൻ സി ജേക്കബും ആണ്.
ഫൊക്കാനാ കണ്‍വന്‍ഷന്റെ ഓരോ ദിവസത്തെയും പ്രോഗ്രാമുകള്‍ വളരെ കൃത്യനിഷ്‌ഠയോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ ഏഴിന് രാവിലെ പത്തുമണിക്ക് റജിസ്‌ട്രേഷനോടുകൂടി പരിപാടി ആരംഭിക്കും. വൈകിട്ട് കേരളത്തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഘോഷയാത്ര, ശേഷം തിരുവാതിരയും ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ കണ്‍വന്‍ഷന്റെ ഔപചാരിക ഉദ്‌ഘാടനം നിവഹിക്കും. അമേരിക്കയിലെയും ഇന്ത്യയിലെയും സാംസ്‌കാരിക- രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സംസാരിക്കും, മലയാള സിനിമ രംഗത്തെ താരനിര കണ്‍വന്‍ഷനിൽ ഉടനിളം പങ്കെടുക്കും.
ചീട്ടുകളി മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റേഴ്‌സ് ആയ ജിമ്മിച്ചൻ (ഡിട്രോയിറ്റ് ) മാമ്മൻ സി ജേക്കബ് എന്നിവരുമായി ബന്ധപ്പെടുക.