ADVERTISEMENT

ഫ്‌ളോറിഡ ∙ ഒർലാന്റോയിൽ ഫൊക്കാന കൺവൻഷനു തിരിതെളിയുന്നതോടെ എല്ലാ കണ്ണുകളും നാളെ നടക്കാനിരിക്കുന്ന ഫൊക്കാന ഭാരവാഹി തിരഞ്ഞെടുപ്പിലേക്കു മാറിയിരിക്കുകയാണ്.  മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഡോ.ബാബു സ്റ്റീഫൻ വിജയത്തിലേക്ക് നടന്നടുത്തു തുടങ്ങിയിരിക്കുകയാണ്. ഫൊക്കാനയുടെ ചരിത്രം മാറ്റിക്കുറിക്കുന്ന കൺവൻഷനാണ് ഒർലാന്റോയിലെ ഡിസ്‌നി വേൾഡിൽ ആരംഭിച്ചിരിക്കുന്നത്.

babu-stephenpic

 

ഇത്തവണത്തെ ഭാരവാഹി തിരഞ്ഞെടുപ്പിൽ  കരുത്തരായ രണ്ടുപേരാണു ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്. കരുത്തയായ വനിതയെന്നു വിശേഷിപ്പിക്കാവുന്ന ലീലാ മാരേറ്റും വ്യവസായ പ്രമുഖനായ ഡോ ബാബു സ്റ്റീഫനും തമ്മിലാണു വാശിയേറിയ മത്സരം . വാഷിങ്ടൻ ഡിസിയിലെ കരുത്തനായ മലയാളിയാണ് ഡോ ബാബു സ്റ്റീഫൻ. കേരളരാഷ്ട്രീയത്തിലും അമേരിക്കൻ രാഷ്ട്രീയത്തിലും ഒരു പോലെ സ്വാധിനമുള്ള വ്യക്തിയാണ് ഡോ ബാബു സ്റ്റീഫൻ എന്നത് അദ്ദേഹത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. 50 വർഷത്തിലേറെയായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ബാബു സ്റ്റീഫൻ അമേരിക്കൻ മലയാളികളുടെ അഭിമാനമാണ്.  

 

ഡോ.ബാബു സ്റ്റീഫൻ പഠിച്ചതും വളർന്നതുമെല്ലാം വിവിധ സ്ഥലങ്ങളിലാണ്. കൊട്ടരക്കരക്കാരനായ പിതാവിന് ഇടുക്കിയിൽ ഏലത്തോട്ടമായതിനാൽ മിക്കവാറും അദ്ദേഹം അവിടെയായിരുന്നു. അദ്ദേഹം നേടിയ ഭാഷാ നൈപുണ്യത്തിനു പിന്നിലും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളുടെ സ്വാധീനം കാണാം. ഇന്ന് ബില്യൻ കണക്കിന് ഡോളർ ആസ്തിയുള്ള വ്യക്തിയായിരുന്നിട്ടും എല്ലാ മലയാളികളെയും സമഭാവനയോടെ കാണാൻ ബാബു സ്റ്റീഫന് കഴിയുന്നതും അദ്ദേഹം ആർജിച്ച ലോക പരിചയമാണ്. 

 

1970 കളുടെ ആദ്യപകുതിയിലാണ് ബാബു സ്റ്റീഫൻ അമേരിക്കയിൽ എത്തുന്നത്. അപ്പോൾ അദ്ദേഹത്തിന് 22 വയസ് മാത്രമായിരുന്നു പ്രായം. ഇടുക്കിയിലെ ഏലത്തോട്ടവും മറ്റും ഉണ്ടായിരുന്നപ്പോഴാണ് ഉന്നത പഠനത്തിനായി ബാബു സ്റ്റീഫൻ അമേരിക്കയിലെത്തിയത്. അമേരിക്കയിൽ പബ്ലിക്ക് ഹെൽത്ത്  രംഗത്തെ പഠനമാണ് അദ്ദേഹത്തെ ജീവിതത്തിൽ മറ്റൊരു വഴിയിലേക്കു കൊണ്ടുപോയത്. പിന്നീടു വ്യവസായിയായി മാറിയെങ്കിലും അമേരിക്കൻ സർവകലാശാലയിൽ നിന്നു ക്ലാസുകൾ അറ്റന്റ് ചെയ്ത് കഷ്ടപ്പെട്ടാണു പബ്ലിക്ക് ഹെൽത്തിൽ ഡോക്ടറേറ്റ് നേടിയത്. ആരോഗ്യമേഖലയിൽ പ്രവർത്തിച്ച ബാബു സ്റ്റീഫൻ സ്വപ്രയത്‌നത്താൽ ഒരു നഴ്‌സിങ് ഹോം ആരംഭിച്ചു. ഇന്ന് അമേരിക്കയിലെ 17 നഴ്‌സിങ് ഹോമുകളുടെ ഉടമയാണ് അദ്ദേഹം.

 

ഇതിനിടെ, കൺസ്‌ട്രക്ഷൻ രംഗത്തും അതേ പോലെ റിയൽ എസ്‌റ്റേറ്റ് രംഗത്തും കൈവച്ചു. ഏറെ വിജയകരമായ മുന്നേറ്റമാണ് അവിടെയും അദ്ദേഹം നടത്തിയത്ത്. 85 ഹൈറേറെയ്സ്ഡ് കെട്ടിടങ്ങളുടെ ഉടമയായി. ഫെഡറൽ ഗവൺമെന്റിനാവശ്യമായ ഓഫിസുകൾക്ക് വാടകയ്ക്ക് നൽകിയിരിക്കയാണിവയെല്ലാം. ഇതിനു പുറമെ വൻകിട കൊമേർഷ്യൽ കെട്ടിടങ്ങളും നിർമിച്ചു വരുന്നു.

 

കാരുണ്യമേഖലയിലും ബാബു സ്റ്റീഫന്റെ കൈയ്യൊപ്പുണ്ട്. സ്റ്റീഫൻ ഫൗണ്ടേഷൻ എന്ന പേരിൽ ആരംഭിച്ച ചാരിറ്റബിൾ ഓർഗനൈസഷൻ വഴി ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ നിർധനരായ നിരവധിപേർക്ക് വീടു വച്ചുകൊടുക്കാനും ചികിൽസാ സഹായം ലഭ്യമാക്കാനും അദ്ദേഹം നിരന്തരമായി ഇടപെടൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

 

എന്തിനാണ് ഫൊക്കാനയുടെ അധ്യക്ഷപദവിയിലേക്ക് വരാൻ ബാബു സ്റ്റീഫൻ ശ്രമിച്ചതെന്ന് പലരും ആദ്യ ഘട്ടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അമേരിക്കൻ മലയാളികൾ തിരിച്ചറിയാൻ ഏറെ വൈകിപ്പോയ വ്യക്തിയാണ് ബാബു സ്റ്റീഫൻ. ബാബു സ്റ്റീഫന് ഫൊക്കാനയിലൂടെ ഒന്നും നേടാനില്ല, എന്ന സത്യം ഏവരും വൈകിയാണ് മനസിലാക്കിയത്. പലരും അദ്ദേഹം ഫൊക്കാനയെ വിഴുങ്ങാനായി വരുന്ന ഒരു അതി സമ്പന്നനായ മലയാളിയെന്നു മാത്രമാണ് ധരിച്ചിരുന്നത്. എന്നാൽ സമ്പന്നനായ ഒരു മലയാളിയെ അല്ല പിന്നീട് ഓരോ സംസ്ഥാനങ്ങളും സന്ദർശിച്ച് അദ്ദേഹം നടത്തിയ പ്രസംഗം വ്യക്തമാക്കിയത്. വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും അടുത്തിടപഴകാൻ പറ്റുന്ന നല്ലൊരു മനുഷ്യസ്‌നേഹിയാണ് ബാബു സ്റ്റീഫൻ എന്ന് എല്ലാവരും തിരിച്ചറിഞ്ഞിതോടെയാണ് ഈ മൽസരത്തിൽ ബാബു സ്റ്റീഫന്റെ വിജയം സുനിശ്ചിതമായിരിക്കുന്നത്.

 

ലീലാ മാരേറ്റ് എന്ന എതിർ സ്ഥാനാർഥിയാണ് ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നത്. ഒരു തവണ തോൽവി ഏറ്റുവാങ്ങിയ ലീല മാരേറ്റ് കഴിഞ്ഞ തവണ ചില സാങ്കേതിക കാരണങ്ങൾമൂലം  മത്സര രംഗത്തുനിന്നും പിൻവാങ്ങിയിരുന്നു. ഇത്തവണ ചില ഫൊക്കാനയുടെ  നേതാക്കളുടെ  ഉറപ്പിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി എത്തിയത്. എന്നാൽ ബാബു സ്റ്റീഫന്റെ വരവ് ഒരു കൊടുങ്കാറ്റായി മാറിയതോടെ അമിത ആത്മവിശ്വാസത്തിലായിരുന്ന ചില നേതാക്കളുടെ സ്ഥിതി പരുങ്ങലിലായിരിക്കയാണ്. 

 

എതിരാളികളെ ഒരിക്കലും കുറ്റപ്പെടുത്താതെയുള്ള പ്രചാരണ രീതിയായിരുന്നു ബാബു സ്റ്റീഫനെ എതിർ സ്ഥാനര്തിയിൽ നിന്നും വ്യത്യസ്തനാക്കുന്നത്. തന്റെ സ്ഥാനാർത്ഥിത്വത്തെ ആദ്യഘട്ടത്തിൽ സംശയത്തോടെ കണ്ടവരെ പോലും സ്വന്തം പാളയത്തിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് പ്രസംഗത്തിലൂടെ സാധിച്ചു. ന്യൂയോർക്ക് , ഫ്‌ളോറിഡ, ന്യൂ ജഴ്‌സി, ടെക്സ്സാസ്, ബോസ്റ്റൺ തുടങ്ങി ഒട്ടുമിക്ക അസോസിയേഷൻ കൺവെൻഷനുകളിലും പങ്കെടുക്കാനും പ്രതിനിധികളോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കാനും ബാബു സ്റ്റീഫൻ പ്രത്യേകം താൽപര്യം കാണിച്ചു. ഇതെല്ലാം അദ്ദേഹത്തെ വിജയത്തിലേക്ക് എത്തിക്കുമെന്നുതന്നെയാണ് വിസ്വാസം.

 

അമിതമായ ആവേശ പ്രകടനങ്ങളൊന്നുമില്ല, മിതഭാഷി, ഒപ്പം വിനയം, തനിക്ക് ചെയ്യാൻ കഴിയുമെന്ന് നല്ല വിശ്വാസമുള്ള കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുന്ന ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ഡോ ബാബു സ്റ്റീഫൻ. അതാണ് എതിരാളികളെപ്പോലും  ആകർഷിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും. 

 

ഫൊക്കാനയ്ക്ക് 40 ാം വാർഷികത്തിൽ സ്വന്തമായൊരു ആലയമുണ്ടാക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഒരു വിലയേറിയ പ്രഖ്യാപനം. രണ്ടാമത്തേത് കേരളത്തിലെ  നിർധനരായവർക്ക് 25 വീടുകൾ നിർമ്മിച്ചുകൊടുക്കുമെന്നതാണ്. അമേരിക്കൻ രാഷ്ട്രീയത്തിൽ നല്ല പിടിപാടുള്ള വ്യക്തിയെന്ന നിലയിൽ അമേരിക്കൻ മലയാളികളെ ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനായി ഇടപെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കയാണ്. വാഷിംഗ്ടണ് ഡി സിയിലെ മേയറുടെ ഫിനാൻസ് കമ്മിറ്റിയിൽ അംഗമായ ബാബു സ്റ്റീഫൻ അദ്ദേഹത്തിന്റെ വിദേശ സന്ദർശന വേളയിലെ സംഘാംഗമാണ്. മുൻ പ്രസിഡന്റുമാരായും സെനറ്റർമാരുമായുമൊക്കെ ഹൃദയ ബന്ധം സൂക്ഷിക്കുന്ന വ്യക്തികൂടിയാണ് ബാബു സ്റ്റീഫൻ

 

അടുത്ത ഫൊക്കാന കൺവൻഷൻ ചരിത്ര സംഭവമാക്കുമെന്നും എല്ലാ പ്രതിനിധികൾക്കും 500 ഡോളർ എന്ന നിലയിലേക്ക് പ്രവേശന ഫീസ് നിജപ്പെടുത്തുമെന്നും അദ്ദേഹം തന്റെ പ്രഖ്യാപനത്തിൽ പ്രത്യേകംം ഊന്നി പറയുന്നുണ്ട്. 500 കുട്ടികൾക്ക് 500  ഡോളർ സ്‌കോളർഷിപ്പ് നൽകുമെന്നുമാണ് ആകർഷകമായ മറ്റൊരു പ്രഖ്യാപനം. കേരളത്തിലെ എയർപോർട്ടുകളിൽ മാത്രം ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള ഓവർസീസ് സിറ്റിസൺ കൗണ്ടറുകൾ പ്രവർത്തിക്കുന്നില്ല. ഇത് ഉടൻ നടപ്പാക്കാനുള്ള ഇടപെടൽ നടത്തും. അമേരിക്കൻ മലയാളികളുടെ സ്വത്ത് ക്രയവിക്രയത്തിൽ ഉണ്ടാവുന്ന ബാഹ്യ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പൂർണമായും ഒഴിവാക്കിയെടുക്കാനും സർക്കാരിൽ ഇടപെടലുകൾ നടത്തുമെന്നും ഡോ ബാബു സ്റ്റീഫന്റെ വാഗ്ദാനങ്ങളാണ്.

 

എന്നാൽ എതിരാളിയായ ലീല മാരേറ്റ് അടുത്ത കൺവെൻഷൻ അതിഗംഭീരമായി നടത്തുമെന്നു മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എതിർ സ്ഥാനാർത്ഥിയിൽ നിന്നും വളരെ വ്യത്യസ്തമായ പ്രഖ്യാപനങ്ങളിലൂടെ പ്രതിനിധികളുടെ ഇടയിൽ ഇപ്പോൾ തന്നെ ബാബു സ്റ്റീഫൻ ഒരു തംരംഗമായി മാറിയിട്ടുണ്ട്. ഫൊക്കാനയുടെ പ്രവർത്തനം കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും നിരവധി ഇടപെടലുകൾ നടത്താനും ബാബു സ്റ്റീഫൻ വിജയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇടനാഴികളിലെ സംസാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com