ADVERTISEMENT

ഒർലാൻഡോ ∙ കാൽ നൂറ്റാണ്ട് മുൻപുള്ള ഇന്ത്യയല്ല ഇപ്പോൾ. ആരാണ് ലോകത്തെ ഭരിക്കുന്നത്? അമേരിയ്കയാണോ,  ചൈനയാണോ? ജപ്പാനാണോ? അതോ റഷ്യയോ? ലോകത്തെ നയിക്കുന്നത് ആരെന്ന് ചോദിച്ചാൽ അത് ഇന്ത്യ എന്ന് സധൈര്യം പറയാമെന്ന് ജോസ് കെ മാണി എംപി. ലോകത്തെ നയിക്കുന്ന ഗൂഗിളും മൈക്രോസോഫ്റ്റും ഐബിഎമ്മും ഒക്കെ നയിക്കുന്നത് ഇന്ത്യാക്കാരാണ്. ബ്രിട്ടനിൽ പ്രമുഖ മന്ത്രിമാർ ഇന്ത്യാക്കാരാണ്. അടുത്ത പ്രധാനമന്ത്രി ചിലപ്പോൾ ഇന്ത്യൻ വംശജനായിരിക്കും. എന്തിന് യുഎസിലെ വൈസ് പ്രസിഡന്റു പോലും ഇന്ത്യൻ വംശജയാണ്– ജോസ് കെ മാണി എംപി പറഞ്ഞു. ഒർലാൻഡോയിൽ നടക്കുന്ന ഫൊക്കാന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

fokana-convention-inauguration1

യുഎസിലെ 9 ശതമാനം ഡോക്ടർമാർ കേരളത്തിൽ നിന്നുള്ളവരാണ്. 34 ശതമാനം വിദ്യാർഥികൾ ഇന്ത്യക്കാരാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കണ്ടുപിടുത്തങ്ങളും പുതിയ പുതിയ ആശയങ്ങളും ഉണ്ടാവുന്നത്. മലയാളികളുടെ സ്റ്റാർട്ടപ്പുകൾക്ക് വലിയ സ്വീകാര്യതയാണ് ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനാൽ വൻകിട കമ്പനികൾ കേരളത്തിലേക്ക് വരുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കയാണ്. 60 ശതമാനം യുവാക്കളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് യുവാക്കളാണ്. ഈ യുവാക്കൾക്ക് സ്വന്തം രാജ്യത്ത് തന്നെ അവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

brittas-fokana

സോഷ്യൽ ഇൻ ബാലൻസിംഗിലേക്ക് രാജ്യം പോവുന്ന അവസ്ഥയുണ്ടാവാതെ നോക്കേണ്ടത് ഒരു കടമയായി ഞാൻ കാണുന്നു. പ്രവാസികൾ അവരുടെ വരുമാനത്തിന്റെ പകുതിയിലേറെ വരുമാനവും ഫാമിലി ഡവലപ്മെന്റിനായാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം പത്തുശതമാനം മറ്റു വികസനങ്ങൾക്കായും വിനിയോഗിക്കേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളും ഫൊക്കാന ഒർലാഡോ കൺവെൻഷൻ വരും ദിവസങ്ങളിൽ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു വെന്നും ജോസ് കെ മാണി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. അത്യന്തം പ്രൗഡഗംഭീരമായ കൺവെൻഷനിലേക്ക് എത്തിച്ചേരാനും കൺവൻഷന്റെ ഉദ്ഘാടകനായി മാറാനും കഴിഞ്ഞത് കോവിഡിന് ശേഷം ലഭിച്ച വലിയൊരു അവസരമായി കാണുന്നുവെന്ന വാക്കുകളോടെയാണ് ജോസ് കെ മാണി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

fokana-convention-inauguration5

ഞാൻ ആറു വർഷക്കാലം എംപിയെന്ന നിലയിൽ പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയിൽ അംഗമായിരുന്നു. നാനാ രാജ്യങ്ങളിൽ നിന്നുള്ള പ്രശ്നങ്ങളാണ് അവിടെ വരുന്നത്. ഏറ്റവും കുറവ് പരാതികൾ വന്നിരുന്നത് അമേരിക്കയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ ഇടയിൽ നിന്നായിരുന്നു. എങ്കിലും നിങ്ങൾ നാട്ടിലെ സ്വത്തുക്കൾ സംബന്ധിച്ച ആശങ്കപ്പെടുന്നുണ്ടെന്നറിയാം. നാട്ടിൽ ഭൂമി വിൽപ്പനക്ക് റിസർവ് ബാങ്കിന്റെ അനുമതി വേണമെന്ന ചട്ടങ്ങളും ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതിലുപരി പ്രവാസികളുടെ വോട്ടിംഗ് അവാകാശം നിഷേധിക്കപ്പെടുന്നു എന്ന വലിയ പ്രശ്നമുണ്ട്. ഇക്കാര്യങ്ങളൊക്കെ പരിഹരിക്കാൻ താനും വേദിയിലുള്ള ജോണ് ബ്രിട്ടാസ് എംപി യുമൊക്കെ മുന്നിൽ തന്നെയുണ്ടാകുമെന്ന് കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞു.

fokana-convention-inauguration3

നോർത്ത് അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ അസോസിയേഷനായ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയിൽ ലോകം ആകെ ഭയന്ന് വീടുകളിലേക്ക് ഒതുങ്ങിയ കാലത്ത് കേരളത്തിലും അമേരിക്കയിലുമുള്ള മലയാളികൾക്കിടയിൽ സഹായങ്ങൾ എത്തിക്കാനായി കാണിച്ച ആ ധീരതയെ എത്രകണ്ട് അഭിനന്ദിച്ചാലും മതിവരില്ല. കേരളത്തിന് കൊവിഡ് ചികിൽസാ യന്ത്രങ്ങളും വെന്റിലേറ്ററുകളും നൽകിയാണ് അമേരിക്കൻ മലയാളികൾ സ്വന്തം രാജ്യത്തോട് സ്‌നേഹം പ്രകടിപ്പിച്ചത് ഇത് ഒരു മലയാളിക്കും ഒരിക്കലും വിസ്മരിക്കാനാവുന്നതല്ല. അതുകൊണ്ടാണ് ഫൊക്കാനയെന്ന മലയാളി കൂട്ടായ്മ ലോകത്തിന് മാതൃകയാവുന്നത്. അമേരിക്കയിലും കാനഡയിലുമായി നിരവധി മലയാളി സംഘടനകളാണുള്ളത് ഇതെല്ലാം ഒരുമിച്ചു നിൽക്കാൻ തയ്യാറായി. ഇത് അമേരിക്കൻ മലയാളികളുടെ കൂട്ടായ്മയ്ക്ക് കൂടുതൽ കരുത്തുപകരുന്നു.

fokana-convention-inauguration

ഒർലാൻഡോയിൽ നടക്കുന്ന ഈ കൺവെൻഷനിൽ പങ്കെടുക്കാനായി എത്തിയപ്പോൾ ലിഫ്റ്റിൽ ഒരാ നിലയിലേക്കും ഫൊക്കാന കൺവൻഷനിൽ പങ്കെടുക്കാനായി എത്തിവർ കയറുകയുണ്ടായി, അവരെല്ലാം പരസ്പരം അറിയാവുന്നവരായിരുന്നു. ആ ലിഫ്റ്റിന്റെ ഓപ്പറേറ്റർ ഒരു അമേരിക്കനാണ്. അദ്ദേഹം പറയുകയുണ്ടായി ഇവിടെയും വിവിധ കൂട്ടായ്മകളുടെ കൺവൻഷനുകൾ നടക്കാറുണ്ട്. എന്നാൽ, പലപ്പോഴും അവരിൽ പലർക്കും പരസ്പരം അറിയുകപോലുമുണ്ടാവാറില്ല. ഫൊക്കാനയുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാ അംഗങ്ങളും പരസ്പരം അറിയുന്നവരാണ് എന്നതാണ്. അതാണ് ആ സംഘടനയുടെ ശക്തിയും.

georgy-varghese-fokana

ഏറ്റവും ദുർഘടം പിടിച്ച ഒരു കാലത്തായിരുന്നു തങ്ങൾക്ക് ഫൊക്കാനയെ നയിക്കേണ്ടിയിരുന്നതെന്നും, ആ കാലത്തെ അതിജീവിക്കാനും ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചതിലുള്ള നന്ദി എല്ലാ ഫൊക്കാന അംഗങ്ങളെയും അറയിക്കുന്നതായും അധ്യക്ഷ പ്രസംഗത്തിൽ ജോർജി വർഗീസ് പറഞ്ഞു. ഫൊക്കാന നിരവധി പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ കാഴ്ചവച്ചത്. ഒട്ടേറെ ജനോപകാര പ്രദമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിലുള്ള സന്തോഷത്തോടെയാണ് ഈ അധ്യക്ഷ പദവിയിൽ ഇരിക്കുന്നത്. ഫൊക്കാനയുടെ കേരളാ കൺവൻഷനും മജീഷ്യൻ മുതുകാടിന്റെ മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കു സമർപ്പിച്ച ആ കൺവൻഷൻ തന്ന ഊർജ്ജവും ഒരിക്കലും വിസ്മരിക്കാനാവില്ലെന്നും ജോർജി വർഗീസ് സൂചിപ്പിച്ചു.

fokana-convention-inauguration4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com