ADVERTISEMENT

ഹണ്ട്സ് വില്ല (ടെക്സസ്) ∙ വധശിക്ഷക്കു വിധേയനാകുന്നതിനു മുമ്പു കിഡ്നി ദാനം  ചെയ്യണമെന്നും, കിഡ്നി ആവശ്യമായ രണ്ടുപേർക്ക് ഇതു അനുയോജ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു വധശിക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി അധികൃതരെ സമീപിച്ചു.

 

2006 മെഡിനാ കൗണ്ടിയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണു റമിറ്റാ ഫെലിക്സ് ഗോൺസാലോസിനു കോടതി വധശിക്ഷ വിധിച്ചത്. ജൂലൈ 13 ബുധനാഴ്ചയാണു വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ചിരുന്നത്. പ്രതിയുടെ അറ്റോർണി ടെക്സസ് ഗവർണറോടാണ് ശിക്ഷ 30 ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

 

ജീവിച്ചിരിക്കുമ്പോൾ കിഡ്നി ദാനം ചെയ്യണമെന്ന് ഒരു വർഷം മുമ്പാണു പ്രതി തീരുമാനിച്ചത്. അതിനു തന്നെ പ്രേരിപ്പിച്ചത് തന്റെ ആത്മീയാചാര്യനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗൊൺസാലോസിനെ അവയവ ദാനക്കാരുടെ ലിസ്റ്റിൽ അംഗീകരിച്ചു ഡോക്ടർമാർ അധികൃതർക്കു കത്തു നൽകി.

 

ടെക്സസ് ഗവർണറുടെ ഓഫിസ് ഇതിനെകുറിച്ചു അഭിപ്രായം പറയാൻ വിസമ്മതിച്ചു. തിങ്കളാഴ്ച ചേർന്ന ബോർഡ് യാതൊരു വിധത്തിലും അപേക്ഷ പരിഗണിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. വധശിക്ഷക്കു വിധിച്ചവർക്കു യാതൊരു ദയാദാക്ഷിണ്യവും കാണിച്ചിട്ടില്ലാത്ത ടെക്സസ് ഗവർണർ ഇതിനെ എങ്ങനെ പരിഗണിക്കുമെന്ന് പറയുക അസാധ്യമാണ്.

English Summary :Texas Inmate requests delayed execution for Kidney Donation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com