ADVERTISEMENT

ഫ്‌ളോറിഡ∙  ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ  കേരളാ ടൈംസ് ചീഫ് എഡിറ്ററും അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഫ്രാൻസിസ് തടത്തിലിനും (ഓൺലൈൻ/പ്രിന്റ്)  , മുതിർന്ന ടെലിവിഷൻ മാധ്യമ പ്രവർത്തകനായ ജോസ് കാടാപുറത്തിനും (വിഷ്വൽ മീഡിയാ) ജോൺ ബ്രിട്ടാസ് എംപി  ഫൊക്കാന  ബാങ്ക്‌വറ്റിൽ സമ്മാനിച്ചു .

fokana-media-awards-2

 

സാമൂഹ്യവും  സാംസ്കാരികവുമായ രംഗങ്ങളിൽ അമേരിക്കൻ മലയാളി സമൂഹത്തിൽ ഫ്രാൻസിസ് തടത്തിൽ  നൽകിയ സംഭാവനകളെ  മാനിച്ചാണ് അവാർഡ്. പൊതുജനപങ്കാളിത്തം ഉറപ്പാക്കി സാമൂഹിക വിഷയങ്ങളിൽ അമേരിക്കൻ മലയാളി സമൂഹത്തിൽ  ഫ്രാൻസിന്റെ  ഇടപെടൽ  പ്രശംസിനിയമണ്.  അമേരിക്കൻ മലയാളികളുടെ  പല പ്രധാന  വിഷയങ്ങളും ഫ്രാൻസിന്റെ ഇടപെടൽ മൂലം  പരിഹരിക്കാൻ  കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഷാശൈലിയും അവതരണ രീതിയുമാണ് അമേരിക്കയിലെ വായനക്കാരെ കൂടുതൽ ആകർഷിച്ചത്.

fokana-media-awards-4

 

അമേരിക്കയിൽ  നടക്കുന്ന  കാര്യങ്ങൾ തന്മയത്തോടെ ജനങ്ങളിൽ എത്തിക്കുന്നതിൽ  ജോസ് കടപ്പുറം നൽകിയ സംഭാവനകളെ മാനിച്ചാണ് ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം ജോസിനു നൽകി  ആദരിച്ചത്. അമേരിക്കയിലുള്ള മലയാളി ഗായകരെ കണ്ടെത്തി അവരെക്കൊണ്ട് പാടിക്കുന്ന  "ഓർമ്മസ്പർശം" എന്ന  ഒരു  പരിപാടിയായി  അവതരിപ്പിച്ച് അവരെ പ്രശസ്തർ  ആക്കിയ  ജോസിന്റെ ദൂരക്കാഴ്ച  ഏവരുടെയും  പ്രശംസ നേടിയിരുന്നു.

 

fokana-media-awards-3

ഫ്രാൻസിസ് തടത്തിലിന്  ഇതു രണ്ടാം തവണയാണ് ഫൊക്കാന അവാർഡ്. 2018 ലും  മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്ക്കാരം നേടിയിരുന്നു.

 

ഇത്തവണത്തെ  ഫൊക്കാനയുടെ സാഹിത്യ വിഭാഗത്തിൽ മികച്ച ജീവിതാനുഭവ കുറിപ്പുകൾക്കുള്ള (നാലാം തൂണിനപ്പുറം) പുരസ്‌ക്കാരവും ഫ്രാൻസിസ് തടത്തിലാണ്‌ .  കഴിഞ്ഞ രണ്ടു വർഷക്കാലം ഫൊക്കാനയുടേതുൾപ്പെടെയുള്ള നൂറു കണക്കിനു വാർത്തകൾ വിവിധ മാധ്യമങ്ങളിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ഇക്കാലയളവിൽ  ഇത്രയേറെ വാർത്തകൾ പ്രസിദ്ധീകരിച്ച മറ്റൊരു മാധ്യമ പ്രവർത്തകൻ ഉണ്ടായിട്ടില്ലെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ദീപിക പത്രത്തിലൂടെ പത്രപ്രവർത്തനം   ആരംഭിച്ച ഫ്രാൻസിസ് ഇന്ന് അമേരിക്കയിലെ   മികച്ച  പത്രപ്രവർത്തകനാണ്.

 

കേരളത്തിലെ മികച്ച പത്രപ്രവർത്തകനുള്ള പ്രഥമ പുഴങ്കര ബാലനാരായണൻ  എൻഡോവ്‌മെന്റ്  പുരസ്കാരം  നേടിയ അദ്ദേഹം അമേരിക്കയിൽ എത്തിയ ശേഷംനിരവധി പുരസ്‌ക്കാരങ്ങൾ നേടി.  ഐപിസിഎൻഎയുടെ 2019 ലെ അമേരിക്കയിലെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം, 2021ൽ വേൾഡ് മലയാളി കൗൺസിലി (ഡബ്ല്യൂഎംസി) ന്റെ മാധ്യമ  പുരസ്കാരം    നേടിയിട്ടുണ്ട്.

 

ന്യൂജഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിൽ താമസിക്കുന്ന ഫ്രാൻസിസ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് ദേവഗിരി  സെയിന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നിന്നു  വിരമിച്ച പരേതനായ പ്രൊഫ. ടി.കെ. മാണിയുടെയും എലിസബത്ത് മാണിയുടെയും മകനാണ്. ഭാര്യ നെസി ന്യൂജേഴ്‌സി ലിവിങ്‌സ്റ്റണിലെ സെന്റ്  ബർണബാസ്‌ മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റലിസ്റ്റ് നേഴ്‌സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു. മക്കൾ : ഐറീൻ എലിസബത്ത് തടത്തിൽ , ഐസക്ക് ഇമ്മാനുവേൽ തടത്തിൽ .  

 

കൈരളി ടി. വി.യിലൂടെ ഫൊക്കാനയുടെ നിരവധി പരിപാടികൾ ലോകം മുഴുവനുമുള്ള പ്രേക്ഷകരിൽ എത്തിച്ച ജോസ് കാടാപ്പുറം  സംസ്ഥാന സർക്കാരുമായി ഫൊക്കാനയ്ക്കുള്ള ബന്ധം ഊഷ്മളമാകുവാൻ ഏറെ പ്രയത്നിച്ചിട്ടുണ്ട്.  2000 ൽ അമേരിക്കയിലെത്തിയ ജോസ് മാധ്യമ രംഗവുമായി ബന്ധപ്പെട്ട് നിരവധി പുരസ്‌കാരങ്ങൾ നേടി. കൈരളി ടിവി യുഎസ്എയുടെ ഡയറക്ടർ ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നു. 'അക്കര കാഴ്ചകൾ' എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെയും മറ്റ് നിരവധി ഹിറ്റ് ഷോകളുടെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു.  ജനപ്രിയ പ്രോഗ്രാമുകളായ  യുഎസ്എ പ്രതിവാര വാർത്തകളും കൈരളി ടിവിയിൽ അമേരിക്കൻ ഫോക്കസും കൈകാര്യം ചെയ്തു.

 

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സർട്ടിഫൈഡ് പ്രസ് ഐഡിയുള്ള ചുരുക്കം ചില മലയാളി മാധ്യമ പ്രവർത്തകരിൽ ഒരാളാണ് ജോസ് . എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കേരളാ സെന്റർ മീഡിയ അവാർഡ് പോലെ അമേരിക്കയിൽ നിന്നു വ്യത്യസ്തമായ അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചു. കാടാപ്പുറത്തിന്റെ കുറിപ്പുകൾ എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.  രണ്ടാമത്തെ പുസ്‌തകത്തിന്റെ പണിപ്പുരയിൽ ആണ് . ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA) സ്ഥാപകനേതാക്കളിൽ  ഒരാളാണ്.  കേരള റവന്യു മന്ത്രി കെ . രാജന്റെ ഇന്റർവ്യൂ ഒരു മില്യണിൽ അധികം ആളുകൾ കണ്ടു തരംഗമായിരുന്നു.  ഭാര്യ: ജെസി (നേഴ്‌സ് ) മക്കൾ: ക്രിസ്റ്റി , സാറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com