പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു

police
SHARE

ഹൂസ്റ്റൺ ∙ മിസൗറി സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിലെ പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു.  ടെക്‌സാക്കോ ഗ്യാസ് സ്റ്റേഷന് മുന്നിൽ വച്ച് മോഷണം പോയ ഒരു വാഹനം പൊലീസ് കണ്ടു. പൊലീസിനെ കണ്ടതോടെ കാറിലൂണ്ടായിരുന്ന യുവാവ് വാഹനം നിർത്താതെ ഓടിച്ചു പോയി. വാഹനത്തെ പിന്തുടർന്ന പൊലീസ് വാഹനം തടഞ്ഞു. വാഹനത്തിൽ നിന്നിറങ്ങിയ യുവാവ് പൊലീസിനു നേരെ നിറയൊഴിച്ച ശേഷം ഓടി രക്ഷപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥയുടെ കാലിലും മുഖത്തും വേടിയേറ്റു.  ഇവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി അക്രമിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചു. വിന്റർ ബ്രെയർ ഡ്രൈവിലെ ഒരു വീടിനു പിന്നീൽ നിന്ന് അക്രമിയെ പിടികൂടി. പൊലീസിനു നേരെ വീണ്ടും വെടിവച്ച അക്രമിക്കുനേരെ നാലു പൊലീസുകർ ഒരുമിച്ച് നിറയൊഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ഓട്ടോമാറ്റക് പിസ്റ്റളുകൾ അക്രമിയുടെ പക്കൽ നിന്നും കണ്ടെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA