ADVERTISEMENT

ഹൂസ്റ്റൺ ∙  ഫോമായെ 2022-2024 വർഷം നയിക്കുന്നതിന് ജെയിംസ് ഇല്ലിക്കലിന്റെ ശക്തമായ നേതൃത്വത്തിൽ  മത്സരരംഗത്തുള്ള "ഫോമാ ഫാമിലി  ടീം" ന്  അനുഗ്രഹാശംസകളുമായി ഫോമാ സ്ഥാപക പ്രസിഡൻറ്  ശശിധരൻ നായർ.  ഏതാനും ദിവസങ്ങൾക്കു മുൻപ് "ഫോമാ ഫാമിലി ടീമിലെ" ആറു സ്ഥാനാർഥികൾക്കും ശശിധരൻ  നായരുടെയും  മാഗ്  പ്രസിഡൻറ് അനിൽ ആറന്മുളയുടെയും നേതൃത്വത്തിൽ മറ്റ് അംഗ സംഘടനകളുടെ സഹകരണത്തോടെ ഹൂസ്റ്റണിൽ സ്വീകരണം നൽകുകയുണ്ടായി.  

വളരെ പ്രതിസന്ധികളുടെ കാലഘട്ടത്തിലൂടെ കടന്നു വന്ന ഫോമാ എന്ന സംഘടന ഇപ്പോൾ അതിന്റെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിക്കൊണ്ടു മുന്നേറുകയാണ്. ഈ സംഘടനയെ അടുത്ത രണ്ടു വർഷം ഭംഗിയായി മുന്നോട്ടു നയിക്കുവാൻ എല്ലാവിധ  അനുഗ്രഹങ്ങളും ഫാമിലി  ടീമിന് നേരുന്നു. ശശിധരൻ നായർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

ഫോമാ ഫാമിലി ടീമിന് സ്വീകരണം നൽകുന്നതിൽ മുൻകൈ എടുത്തു പ്രവർത്തിച്ച മാഗ് പ്രസിഡൻറ്  അനിൽ ആറന്മുള സ്ഥാനാർഥികൾക്ക് ആശംസകളും  പിന്തുണയും നൽകി. അനുഗ്രഹാശംസകൾ  ഏറ്റു വാങ്ങിയ ജെയിംസ് ഇല്ലിക്കൽ എല്ലാവർക്കും നന്ദി പറഞ്ഞു.

family-team-2

ഫോമായുടെ നിലവിലുള്ള ആർവിപി.  ഡോ. സാം ജോസഫ്, ഫോമാ കൺവൻഷൻ റജിസ്ട്രേഷൻ  കമ്മിറ്റി ചെയർമാൻ ജോയി സാമുവേൽ,  ഫോമാ മുൻ ആർവിപി.  തോമസ് ഒലിയാംകുന്നേൽ,  മാഗ് പ്രഡിഡൻറ് അനിൽ ആറന്മുള, സൈമൺ വാളാച്ചേരി, കേരള-മലയാളീ അസോസിയേഷൻ  ഭാരവാഹികൾ,  സംഘടനാ പ്രതിനിധികളായ  റോയി  മാത്യു, പ്രദീപ് നായർ, സജി ജോസഫ്, ബോസ് കുര്യൻ, മാത്യു മുണ്ടക്കൻ, രാജേഷ് വർഗീസ്,  മൈസൂർ തമ്പി തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്ത്  എല്ലാ സ്ഥാനാർഥികൾക്കും  ആശംസകൾ നേർന്നു.

"ഫോമാ ഫാമിലി ടീം"  അംഗങ്ങളായ  പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കോണ്ടൂർ, ട്രെഷറർ സ്ഥാനാർഥി  ജോഫ്‌റിൻ ജോസ്, വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി, ജോയിൻറ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ, ജോയിൻറ് ട്രെഷറർ സ്ഥാനാർഥി ബബ്ലൂ ചാക്കോ എന്നിവർ ആശംസകൾ അർപ്പിച്ചവർക്കെല്ലാം നന്ദി പ്രകാശിപ്പിച്ചു. തങ്ങൾ തിരെഞ്ഞടുക്കപ്പെട്ടാൽ ഫോമായെ  ഏറ്റവും നല്ല രീതിയിൽ മുൻപോട്ടു നയിക്കാമെന്നു സ്ഥാനാർഥികൾ എല്ലാവരും ഉറപ്പ് നൽകുകയും ചെയ്തു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ തിരഞ്ഞെടുപ്പിൽ ഉണ്ടാകണമെന്ന് എല്ലാ സ്ഥാനാർഥികളും അഭ്യർഥിച്ചു. നായർ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു സ്വീകരണ യോഗം നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com