ഫോമ കൺവൻഷൻ: ഒരുക്കങ്ങൾ സജീവം, കാൻകൂൺ കറങ്ങാം, വരുന്നത് ആഘോഷ ദിനങ്ങൾ

fomaa-mexico-convention-team
ഫോമ ഭാരവാഹികൾ മൂൺപാലസ് ഹോട്ടൽ അധികൃതർക്കൊപ്പം.
SHARE

ന്യൂയോർക്ക് ∙ സെപ്റ്റംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകൂണിൽ നടക്കുന്ന ഫോമ കൺവൻഷന്റെ ഒരുക്കങ്ങൾ സജീവമായി മുന്നോട്ടു പോകുന്നുവെന്ന് പ്രസിഡന്റ് അനിയൻ ജോർജ്. രണ്ടായിരത്തിലേറെ പേരാണ് കൺവൻഷനിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിപാടിയുടെ 50 ദിവസം മുൻപ് റജിസ്ട്രേഷൻ പൂർണമായെന്നും ഹോട്ടല്‍ അധികൃതരുമായി വീണ്ടും സംസാരിച്ചാണ് 200 മുറികൾ കൂടെ സംഘടിപ്പിച്ചതെന്നും അനിയൻ ജോർജ് പറഞ്ഞു. ഫോമ കേരളത്തിലും യുഎസിലും ചെയ്യുന്ന സേവന പ്രവൃത്തികളുടെ പ്രതിഫലനമാണ് മികച്ച റജിസ്ട്രേഷന്റെ കാരണമെന്നും അനിയൻ ജോർജ് മനോരമ ഓൺലൈനോട് വ്യക്തമാക്കി.  

കഴിഞ്ഞ ദിവസം ഫോമ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മെക്സിക്കോയിലെ കാൻകൂണിലെത്തി മൂൺപാലസ് ഹോട്ടൽ അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഫോമ പ്രസിഡന്റിനെ കൂടാതെ, സെക്രട്ടറി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി. ഉമ്മൻ, ആർവിപി ബിനോയ് തോമസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിലെത്തിയ ഫോമ സംഘത്തെ ഹോട്ടൽ അധികൃതർ സ്വീകരിച്ചു. കാൻകൂൺ മേയർ, പാലസ് റിസോർട്ട് ഗ്രൂപ്പ് സിഇഒ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. 

aniyan-mexico
ഫോമ പ്രസിഡന്റ് അനിയൻ ജോർജിനെ സ്വീകരിക്കുന്നു.

സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെയാണ് കൺവൻഷൻ നടക്കുന്നതെങ്കിലും റജിസ്റ്റർ ചെയ്തവർക്ക് ഒന്നാം തിയതി മുതൽ ആറാം തീയതി വരെ റിസോർട്ടിൽ സൗകര്യങ്ങളുണ്ടാകുമെന്ന് അനിയൻ ജോർജ് അറിയിച്ചു. കൺവൻഷന് എത്തുന്നവർക്ക് ഒന്നാം തീയതിയും ആറാം തീയതിയും കാൻകൂണിനു സമീപമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും മറ്റു ചരിത്ര–പൈതൃക സ്ഥലങ്ങളും സന്ദർശിക്കാൻ സൗകര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൺവൻഷന് എത്തുന്നവർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച, സന്തോഷം നിറഞ്ഞ ദിനങ്ങളാണ് ഫോമ ഒരുക്കിയിരിക്കുന്നതെന്നും അനിയൻ പറഞ്ഞു.

വിമാനത്താവളത്തിൽ നിന്നും നേരെ റൂമിലേക്ക്!

കാനഡ മുതൽ കലിഫോർണിയ വരെയുള്ള സ്ഥലങ്ങളിൽ നിന്നും കൺവൻഷന് എത്തുന്നവരെ വിമാനത്താവളത്തിൽ നേരിട്ട് സ്വീകരിക്കാനും പരിപാടി കഴിഞ്ഞ് തിരികെ എത്തിക്കാനും ഫോമ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അനിയൻ ജോർജ് അറിയിച്ചു. ഹോട്ടലിൽ എത്തുന്നതിന് മുൻപു തന്നെ അതിഥികൾക്ക് റജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, കാലതാമസം ഇല്ലാതെ വളരെ വേഗം റൂം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഫോമ വെബ്സൈറ്റിലുണ്ട്. അതിൽ അപ്ഡേറ്റ് ചെയ്താൽ വിവരങ്ങൾ ഹോട്ടൽ അധികൃതരിലേക്ക് എത്തുകയും നിങ്ങളുടെ റജിസ്ട്രേഷൻ എളുപ്പത്തിൽ കഴിയുമെന്നും ഫോമ പ്രസിഡന്റ് പറഞ്ഞു. 

moon-palace-cancun-1
ചിത്രം: moonpalacecancun.com

മികച്ച സൗകര്യങ്ങൾ, ആഘോഷ ദിവസങ്ങൾ

കൺവൻഷന് എത്തുന്നവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഫോമ സംഘാടകർ ഒരുക്കിയിരിക്കുന്നത്. പരിപാടി നടക്കുന്ന ദിവസം റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഹോട്ടൽ അധികൃതർ 15 അധിക ജീവനക്കാരെ ഫോമയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് അനിയൻ ജോർജ് അറിയിച്ചു. വെൽക്കം ഡ്രിങ്കും സ്നാക്ക്സും ഉൾപ്പെടെ നൽകിയാണ് അതിഥികളെ സ്വീകരിക്കുക. കേരളത്തിൽ നിന്നും എത്തുന്ന സിനിമാ താരങ്ങളും ഗായകരും വിനോദ പരിപാടികൾക്ക് നേതൃത്വം നൽകും. ഇതിനു പുറമേ എല്ലാ ദിവസവും രാത്രി 8–9 വരെ തനത് മെക്സിക്കൻ കലാപരിപാടികൾ അരങ്ങേറും. കൺവൻഷന് എത്തുന്നവർക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന് അനിയൻ ജോർജ് പ്രതീക്ഷ പങ്കുവച്ചു. 

moon-palace-cancun-Family-activity
ചിത്രം: moonpalacecancun.com

കാൻകൂണിലെ മൂൺപാലസ് റിസോർട്ടിന്റെ മറ്റൊരു പ്രത്യേകത പൂളുകളും ബീച്ചും വിവിധ കായിക മൽസരങ്ങൾക്കുള്ള ഏരിയയും ആണ്. കടലിലേക്ക് നിശ്ചിത ദൂരം വരെ പോകാൻ പ്രത്യേക വള്ളങ്ങളും ചെറിയ ബോട്ടുകളും ഉണ്ടാകും. നഗരം ചുറ്റിക്കാണാൻ സൈക്കിളുകളും. ഗോൾഫ്, ബാസ്ക്കറ്റ് ബോൾ, ബീച്ച് വോളി തുടങ്ങി നിരവധി ഓട്ട്ഡോർ ഗെയിമുകളും പല തരത്തിലുള്ള ഇൻഡോർ ഗെയിമുകളും ഈ പാക്കേജിന്റെ ഭാഗമായി ആസ്വദിക്കാൻ സാധിക്കുമെന്നും അനിയൻ ജോർജ് പറഞ്ഞു.

moon-palace-cancun-Agra
ചിത്രം: moonpalacecancun.com

മറ്റൊരു കാര്യം ഒരുക്കിയിരിക്കുന്ന കിടിലൻ ഭക്ഷണമാണ്. ‘ആഗ്ര’ എന്ന പേരിൽ ഇവിടെ പ്രവർത്തിക്കുന്ന ഇന്ത്യൻ റസ്റ്ററന്റ് ഫോമയ്ക്കു വേണ്ടി പ്രത്യേക വിഭവങ്ങൾ ഒരുക്കുകയും കൂടുതൽ സമയം പ്രവർത്തിക്കുകയും ചെയ്യുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചുവെന്ന് പ്രസിഡന്റ് വ്യക്തമാക്കി. വിവിധ ഇന്ത്യൻ ഭക്ഷണങ്ങൾക്കു പുറമേ, കൂടുതൽ വെജിറ്റേറിയൻ വിഭവങ്ങൾ ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.

moon-palace-cancun-Room
ചിത്രം: moonpalacecancun.com

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖർ ഉൾപ്പെടെ നിരവധി പേർ കൺവൻഷനായി എത്തുന്നുണ്ട്. കേരളത്തിൽ നിന്നും രാഷ്ട്രീയ– സാമൂഹ്യ നേതാക്കൾ, വ്യവസായികൾ, സിനിമാ താരങ്ങൾ എന്നിവർ അതിഥികളായി എത്തുമെന്ന് അനിയൻ ജോർജ് അറിയിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും ആഘോഷിക്കാനുള്ള ഒന്നായിരിക്കും ഫോമയുടെ ഈ കൺവൻഷനെന്ന് പ്രസിഡന്റ് അനിയൻ ജോർജ് ഉറപ്പു നൽകി.

English Summary: fomaa president aniyan george speaks about mexico convention

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}