മങ്കി പോക്സ്: ഇലിനോയ് സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Virus Outbreak Illinois
SHARE

ഷിക്കാഗോ ∙ മങ്കി പോക്സ് ഇലിനോയ് സംസ്ഥാനത്തു വ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ  പ്രഖ്യാപിക്കുകയാണെന്ന് ഗവർണർ ജെ.ബി പ്രിറ്റ്സ്ക്കർ അറിയിച്ചു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ മങ്കി പോക്സ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇല്ലിനോയ്‌യെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറഞ്ഞു. 510 കേസുകളാണ് സംസ്ഥാനത്തു സ്ഥിരികരിച്ചിരിക്കുന്നത്.

ന്യുയോർക്ക് സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതൽ മങ്കി പോക്സ് വൈറസ് സ്ഥിരികരിച്ചിരിക്കുന്നത്. 1300 പേർക്കാണ് ഇവിടെ മങ്കി പോക്സ് സ്ഥിരികരിച്ചിരിക്കുന്നത്. രണ്ടാമതായി കലിഫോർണിയ, ഇവിടെ 800 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിനു ലഭ്യമായ കണക്കുകൾ അനുസരിച്ചു അമേരിക്കയിൽ ഇതുവരെ 51000 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

English Summary : llinois Declares Monkeypox Public Health Emergency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}