ന്യൂയോർക്ക്∙ 2022 ഫോമ ഗ്ലോബൽ കൺവൻഷന്റെ ഭാഗമായി മികച്ച ദമ്പതികളെ കണ്ടെത്താൻ ഫോമ മത്സരം നടത്തുന്നു. കാൻകണിലെ മൂൺ പ്ലേസ് റിസോർട്ടിലാണു പരിപാടി. മികച്ച ദമ്പതികളായി തിരഞ്ഞെടുക്കപ്പെടുന്നവർന്ന് 1000 ഡോളർ ആണു സമ്മാനം. 500, 200 ഡോളർ വീതം രണ്ടും മൂന്നും സ്ഥാനക്കാർക്കു ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 10നു മുൻപ് https://form.jotform.com/222057876287164 ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: (678)938-0692