ADVERTISEMENT

ലണ്ടൻ∙ ചാംപ്യൻസ് കേരളയുടെ ക്രിക്കറ്റ് ടൂർണമെന്റ് ഇത്തവണ രാജ്യാന്തര നിലവാരത്തിൽ ഒരുക്കിയിട്ടുള്ള ഹാമിൽട്ടൺ സമാജം ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ഓഗസ്റ്റ് ആറിനും ഏഴിനുമായി (ശനി, ഞായർ) നടക്കുന്ന മൽസരത്തിൽ ഇരുപതോളം ടീമുകൾ പങ്കെടുക്കും. ഒന്റാരിയോ പ്രവിശ്യയിലെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ ക്രിക്കറ്റ് ടൂർണമെന്റാണിതെന്നു സംഘാടകരായ ക്യാപ്റ്റൻ ബേസിൽ കുര്യാക്കോസും വൈസ് ക്യാപ്റ്റൻ സനീഷ് മാത്യുവും  അറിയിച്ചു. 10 ഓവർ വീതമാണ് മൽസരം. കഴിഞ്ഞതവണ ലണ്ടനിൽ നടത്തിയ നോക്കൗട്ട് മൽസരത്തിൽ ഇലവൻസ് കേരളയ്ക്കായിരുന്നു ജയം. 

വിജയികൾക്ക് ചാംപ്യൻസ് ട്രോഫിയും 2222 ഡോളറും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 1111 ഡോളറാണ് സമ്മാനം. റിയൽറ്റർ ജയിംസ് വർഗീസാണ് (ജെവി) പ്രധാന പ്രായോജകൻ. 

ഓരോ ടീമിലെയും മികച്ച താരത്തിനും അവാർഡ് നൽകും. ഫെയർ പ്ളേ അവാർഡ്, മികച്ച ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ, ഫീൽഡർ, ബാറ്റ്സ്മാൻ, ബോളർ പുരസ്കാരങ്ങളും നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com