പമ്പ സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ന്

pampa
SHARE

ഫിലഡൽഫിയ∙ പെൻസിൽവാനിയയിലെ പ്രഗൽഭ സംഘടനയായ പമ്പ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്പെല്ലിങ് ബി കോംപറ്റീഷൻ ഒക്ടോബർ 8 ശനിയാഴ്ച പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പമ്പ പ്രസിഡന്റ് ഡോ.ഈപ്പൻ ഡാനിയേലിന്റെ നേതൃത്വത്തിൽ കൂടിയ മീറ്റിങ്ങിൽ സ്‌പെല്ലിങ് ബി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ജോൺ പണിക്കർ ആണു കോർഡിനേറ്റർ.  സബ്  കമ്മിറ്റി മെംബേർസ് ആയി  അലക്സ് തോമസ്, ജോർജ് ഓലിക്കൽ,  മോഡി ജേക്കബ്, റെവ. ഫിലിപ്സ് മോടയിൽ, ടിനു ജോൺസൻ, സുമോദ് നെല്ലിക്കാല എന്നിവരെ തിരഞ്ഞെടുത്തു. 

2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 3 മുതൽ 8 വരെയുള്ള ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്കു മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മൂന്നു മുതൽ അഞ്ചു വരെ, ആറു മുതൽ എട്ടു വരെ എന്നിങ്ങനെ  2 ഗ്രൂപ്പ്  തിരിച്ചാകും മത്സരം. കൂടുതൽ വിവരങ്ങൾക്കു ഡോ  ഈപ്പൻ ഡാനിയേൽ 215 262 0709  ജോൺ പണിക്കർ  215 605 5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}