ഷിക്കാഗോ രൂപതാ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്റെ കള്‍ച്ചറല്‍ നൈറ്റ്

ipsf-cultural-fest
SHARE

ഓസ്റ്റിന്‍∙ അമേരിക്കയിലെ സിറോ മലബാര്‍ ഷിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും.

മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി ഈ മാസം 6നു വൈകിട്ട് മലയാളികളുടെ പ്രിയ ഗായികയും ഈ വര്‍ഷത്തെ കേരള ഗവണ്‍മെന്റ് അവാര്‍ഡ് ജേതാവുമായ സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന കള്‍ച്ചറല്‍ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്  ചെംപ്ലാസ്റ്റ് എന്ന കമ്പനിയാണ്.

ടെക്സസ്, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 3000 കായികതാരങ്ങളും ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്പോര്‍ട്സ് മീറ്റിന്റെ മെഗാ സ്പോണ്‍സര്‍ പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും  അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ  ജീബി പാറയ്ക്കലാണ്.

കോവിഡിനു ശേഷം നടക്കുന്ന ഈ മെഗാ സ്പോര്‍ട്സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോർജിന്റെ നേതൃത്വത്തില്‍ നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}